അഖ്‌സയില്‍ ജൂത പ്രാര്‍ഥനയ്ക്ക് അനുമതി നല്‍കിയ ഉത്തരവ് തള്ളി ഫലസ്തീനികള്‍

.യഹൂദ വിശ്വാസികളുടെ മൗന പ്രാര്‍ഥന ക്രിമിനല്‍ പ്രവൃത്തിയായി കാണേണ്ടതില്ലെന്നും അത് അുവദിക്കാമെന്നുമാണ് ഇസ്രായേല്‍ മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടത്.

Update: 2021-10-08 14:15 GMT

ജറൂസലേം: മസ്ജിദുല്‍ അഖ്‌സ സമുച്ചത്തില്‍ ജൂതര്‍ക്ക് മൗന പ്രാര്‍ഥനയ്ക്ക് അവസരം നല്‍കികൊണ്ടുള്ള ഇസ്രായേലി കോടതി വിധിയെ തള്ളി ഫലസ്തീനികള്‍.യഹൂദ വിശ്വാസികളുടെ മൗന പ്രാര്‍ഥന ക്രിമിനല്‍ പ്രവൃത്തിയായി കാണേണ്ടതില്ലെന്നും അത് അുവദിക്കാമെന്നുമാണ് ഇസ്രായേല്‍ മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടത്.

കോടതി ഉത്തരവിനെ അപലപിച്ച ഫലസ്തീനികള്‍ ഈ വിധി മുസ്ലിംകള്‍ അല്‍അഖ്‌സയില്‍ ആരാധിക്കുമ്പോള്‍ ജൂതന്മാര്‍ക്ക് അടുത്തുള്ള പടിഞ്ഞാറന്‍ മതിലിന്റെ ഭാഗത്ത് ആരാധിക്കാനുള്ള ഒരു ദീര്‍ഘകാല ഉടമ്പടിക്കാണ് ഇത് അംഗീകാരം നല്‍കുന്നതെന്നു ആരോപിച്ചു.അല്‍ അഖ്‌സയിലേക്ക് ജൂതര്‍ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇസ്രായേല്‍ കുടിയേറ്റക്കാരനായ റബ്ബി ലിപ്പോയാണ് കോടതിയെ സമീപിച്ചത്.

അഖ്‌സ സമുച്ചയത്തിലെ നിലവിലെ അവസ്ഥ നിലനിര്‍ത്താനുള്ള പ്രതിജ്ഞ നിറവേറ്റാന്‍ അമേരിക്ക രംഗത്തുവരണമെന്ന് ഫലസ്തീന്‍ പ്രസിഡന്റ് ഇബ്രാഹിം ഷത്വിയ്യ ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ അറബ് രാഷ്ട്രങ്ങള്‍ ഫലസ്തീനികളോട് ഐക്യദാര്‍ഢ്യപ്പെടണമെന്നും വിശുദ്ധ അല്‍ അഖ്‌സ പള്ളിയില്‍ ഒരു പുതിയ നിയമം അടിച്ചേല്‍പ്പിക്കാനുള്ള ഇസ്രായേലിന്റെ ശ്രമങ്ങള്‍ക്കെതിരെ തങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News