യുഎപിഎ അറസ്റ്റ്: താഹ ഫസലിന്റെ വീട് പന്ന്യന്‍ രവീന്ദ്രന്‍ സന്ദര്‍ശിച്ചു

കേസില്‍ യുഎപിഎ നിലനില്‍ക്കില്ല. നിലനില്‍ക്കാന്‍ അനുവദിക്കില്ല. പഴയകാല പോലിസിന്റെ ശാപം ഇതുവരെ വിട്ടുമാറിയിട്ടില്ലെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

Update: 2019-11-04 14:30 GMT

കോഴിക്കോട്: മാവോവാദി ബന്ധമുള്ള ലഘുലേഖ വിതരണം ചെയ്‌തെന്ന് ആരോപിച്ച് യുഎപിഎ ചുമത്തി പന്തീരാങ്കാവില്‍ നിന്ന് പോലിസ് അറസ്റ്റ് ചെയ്ത താഹ ഫസലിന്റെ വീട് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ സന്ദര്‍ശിച്ചു. താഹയെയും അലനെയും പോലിസ് മനപൂര്‍വം മാവോയിസ്റ്റുകളായി ചിത്രീകരിക്കുകയാണെന്നു കുടുംബാംഗങ്ങളുമായി സംസാരിച്ച ശേഷം പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. യുവാക്കള്‍ക്കെതിരേ യുഎപിഎ പ്രയോഗിച്ചതില്‍ പോലിസ് സമാധാനം പറയണം. കേസില്‍ യുഎപിഎ നിലനില്‍ക്കില്ല. നിലനില്‍ക്കാന്‍ അനുവദിക്കില്ല. പഴയകാല പോലിസിന്റെ ശാപം ഇതുവരെ വിട്ടുമാറിയിട്ടില്ലെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

    അതേസമയം പിടിയിലായ താഹയും അലനും സിപിഐ മാവോയിസ്റ്റ് പ്രവര്‍ത്തകരാണെന്നും വയനാട്ടിലും പാലക്കാടും എറണാകുളത്തും നടന്ന മാവോയിസ്റ്റ് പ്രതിഷേധ യോഗങ്ങളില്‍ ഇരുവരും പങ്കെടുത്തിട്ടുണ്ടെന്നും ഇത് വ്യക്തമാക്കുന്ന മിനുട്‌സുകള്‍ ലഭിച്ചെന്നും പോലിസ് അവകാശപ്പെട്ടു. യുഎപിഎ കേസില്‍ നേരത്തേ ഉള്‍പ്പെട്ടവരോടൊത്തുള്ള ചിത്രങ്ങളും ഇവരുടെ പക്കല്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്നും ഇരുവരും ആശയവിനിമയത്തിന് കോഡ് ഭാഷ ഉപയോഗിച്ചിരുന്നതായും പോലിസ് പറയുന്നു.



Tags:    

Similar News