പാര്‍ട്ടി പുറത്താക്കിയവരും തുഷാര്‍ വെള്ളാപ്പള്ളിയും വിവാഹത്തില്‍ പങ്കെടുത്തു: ബാലസംഘം സംസ്ഥാന കോര്‍ഡിനേറ്റര്‍ക്കെതിരേ സിപിഎം നടപടി
പാര്‍ട്ടി കോടതികള്‍ പ്രവര്‍ത്തകരുടെ സ്വകാര്യ,കുടുംബ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനത്തിന്റെ ഉദാഹരണം കൂടിയാണ് മിഥുന്‍ ഷായ്‌ക്കെതിരേയുള്ള നടപടി
ചേര്‍ത്തല: പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയവരെയും തുഷാര്‍ വെള്ളാപ്പള്ളിയെയും വിവാഹത്തിന് പങ്കെടുപ്പിച്ചതിന് ബാലസംഘം സംസ്ഥാന കോര്‍ഡിനേറ്റര്‍ക്കെതിരേ സിപിഎം നടപടിയെടുത്തു. ബാലസംഘം സംസ്ഥാന കോര്‍ഡിനേറ്റര്‍ മിഥുന്‍ ഷാക്കെതിരെയാണ് തണ്ണീര്‍മുക്കം തെക്ക് ലോക്കല്‍ കമ്മിറ്റിയുടെ നടപടി. ഏരിയ സമ്മേളന പ്രതിനിധി സ്ഥാനത്ത് നിന്ന് ഒഴിവാക്കി. എന്നാല്‍, പാര്‍ട്ടി നടപടി അംഗീകരിക്കുന്നുവെന്ന് മിഥുന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി മിഥുന്റെ വിവാഹത്തിനെത്തിയിരുന്നു. തുഷാറിനെ കൂടാതെ അടുത്തിടെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയവരും വിവാഹത്തിനെത്തി. ഇക്കാരണം ചൂണ്ടിക്കാട്ടിയാണ് മിഥുന്‍ ഷായ്‌ക്കെതിരേ പാര്‍ട്ടി നടപടി എടുത്തത്.
കഞ്ഞിക്കുഴി ഏരിയ സമ്മേളനം നാളെ തുടങ്ങാനിരിക്കെ മിഥുന്‍ ഷായ്‌ക്കെതിരേ നടപടി എടുത്തത് വിഭാഗീയതയുടെ ഭാഗമായാണെന്ന് കരുതുന്നു. അതേസമയം പാര്‍ട്ടി നടപടി അംഗീകരിക്കുന്നുവെന്ന മിഥുന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയായിട്ടുണ്ട്. എന്റെ വിവാഹത്തില്‍ തുഷാര്‍ വെള്ളാപ്പള്ളി, ജ്യോതിസ്, ലതീഷ് ബി ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തതില്‍ പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാവുകയും ഈ വിഷയത്തില്‍ ഏരിയാ സമ്മേളന പ്രതിനിധി സ്ഥാനത്ത് നിന്ന് എന്നെ ലോക്കല്‍ കമ്മറ്റി ഒഴിവാക്കുകയും ചെയ്തിരിക്കുകയാണ്. പാര്‍ട്ടി നടപടി അംഗീകരിക്കുന്നു.പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടായ ഈ സംഭവത്തില്‍ സഖാക്കളോട് ക്ഷമ ചോദിക്കുന്നു.എന്നാണ് പോസ്റ്റില്‍ എഴുതിയിട്ടുള്ളത്. പാര്‍ട്ടി കോടതികള്‍ പ്രവര്‍ത്തകരുടെ സ്വകാര്യ, കുടുംബ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനത്തിന്റെ ഉദാഹരണം കൂടിയാണ് മിഥുന്‍ ഷായ്‌ക്കെതിരേയുള്ള നടപടി