കൊച്ചി: മൂവാറ്റുപുഴയില്‍ മൂവാറ്റുപുഴയില്‍ പള്ളി വികാരിയെ പാചകപ്പുരയോട് ചേര്‍ന്ന തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വാഴക്കുളം സെന്റ് ജോര്‍ജ് ഫൊറോന പള്ളി വികാരി ഫാ. ജോസഫ് കുഴികണ്ണിയി(65)ലാണ് മരണപ്പെട്ടത്. പുലര്‍ച്ചെ ജോലിക്കെത്തിയ ജീവനക്കാരാണ് വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ വാഴക്കുളം പോലിസ് അന്വേഷണം തുടങ്ങി.