മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ യുവതിയെ കുത്തിക്കൊന്നു

Update: 2024-03-31 14:10 GMT
കൊച്ചി: മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ യുവതിയെ കുത്തിക്കൊന്നു. നിരപ്പ് സ്വദേശി സിംന സക്കീറാണ് കൊല്ലപ്പെട്ടത്. സിംനയെ കുത്തിയ ഷാഹുല്‍ അലിയെ പോലിസ് പിടികൂടി. ഇയാള്‍ പുന്നമ്മറ്റം സ്വദേശിയാണ്. ഉച്ചക്ക് മൂന്ന് മണിയോടെയാണ് സംഭവം. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.

ഇരുവരും പരിചയക്കാരാണെന്ന് പോലിസ് പറഞ്ഞു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പിതാവിനെ കാണാന്‍ സിംന എത്തിയപ്പോള്‍ പ്രതി കയ്യില്‍ കരുതിയിരുന്ന കത്തികൊണ്ട് സിംനയുടെ കഴുത്തിലും പുറത്തും കുത്തുകയായിരുന്നു. കഴുത്തിലേറ്റ ആഴമുള്ള മുറിവാണ് മരണത്തിന് കാരണമായത്.


Tags:    

Similar News