ദുരുപയോഗത്തിന് തെളിവ് ലഭിച്ചാല്‍ അന്വേഷിക്കും; ആവശ്യമെങ്കില്‍ ചാര സോഫ്റ്റ് വെയര്‍ തന്നെ നിര്‍ത്തലാക്കും: വിവാദത്തില്‍ പ്രതികരണവുമായി ഇസ്രായേല്‍ കമ്പനി
പ്രമുഖ നേതാക്കളുടേയും മാധ്യമപ്രവര്‍ത്തകരുടേയും ഫോണുകള്‍ ചോര്‍ത്താന്‍ സോഫ്റ്റ്‌വെയര്‍ ദുരുപയോഗം ചെയ്‌തെന്ന വെളിപ്പെടുത്തലുകള്‍ക്കിടെയാണ് സാങ്കേതികവിദ്യ പെഗാസസ് ദുരുപയോഗം ചെയ്തു എന്നതിന് വിശ്വസനീയമായ തെളിവ് ലഭിച്ചാല്‍ സമഗ്രാന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ച് കമ്പനി മുന്നോട്ട് വന്നത്.
തെല്‍അവീവ്: ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പ്രതികരണവുമായി പെഗാസസ് ചാര സോഫ്റ്റ് വെയര്‍ നിര്‍മാതാക്കളായ ഇസ്രയേല്‍ കമ്പനി എന്‍എസ്ഒ. പ്രമുഖ നേതാക്കളുടേയും മാധ്യമപ്രവര്‍ത്തകരുടേയും ഫോണുകള്‍ ചോര്‍ത്താന്‍ സോഫ്റ്റ്‌വെയര്‍ ദുരുപയോഗം ചെയ്‌തെന്ന വെളിപ്പെടുത്തലുകള്‍ക്കിടെയാണ് സാങ്കേതികവിദ്യ പെഗാസസ് ദുരുപയോഗം ചെയ്തു എന്നതിന് വിശ്വസനീയമായ തെളിവ് ലഭിച്ചാല്‍ സമഗ്രാന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ച് കമ്പനി മുന്നോട്ട് വന്നത്.
ആവശ്യമെങ്കില്‍ ചാര സോഫ്റ്റ് വെയര്‍ തന്നെ നിര്‍ത്തലാക്കും. മാധ്യമങ്ങളോട് കൂടുതല്‍ പ്രതികരണത്തിനില്ലെന്നും എന്‍എസ്ഒ കമ്പനി വക്താവ് പറഞ്ഞു. അതേസമയം, ജനിതകമാറ്റം വരുത്തിയ വിത്തുല്‍പ്പാദന കമ്പനി മോണ്‍സാന്റോയിലെ ഉദ്യോഗസ്ഥരുടെ ഫോണും ചോര്‍ത്തി എന്ന വിവരം കൂടി പുറത്തുവന്നു
വിവിധ രാജ്യങ്ങളിലെ രാഷ്ട്രീയക്കാര്‍, മാധ്യപ്രവര്‍ത്തകര്‍, ജുഡീഷ്യറി അംഗങ്ങള്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങിയവരുടെ ഫോണുകള്‍ പെഗാസസ് ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് നിരീക്ഷിക്കുകയോ ചോര്‍ത്തുകയോ ചെയ്തുവെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ചോര്‍ത്തലിന് വിധേയമായ ചില ഫോണുകളില്‍ പെഗാസസ് പ്രവര്‍ത്തിച്ചിരുന്നതായി ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിട്ടുണ്ടെന്നാണ് വിവരം.