ഇതരമത വിശ്വാസികളെ ക്ഷേത്ര ദര്‍ശനത്തില്‍ നിന്ന് വിലക്കരുത്: മദ്രാസ് ഹൈക്കോടതി
ഇതരമതവിശ്വാസികളെ ക്ഷേത്ര ദര്‍ശനത്തില്‍ നിന്ന് തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം. കന്യാകുമാരി തിരുവട്ടാര്‍ ആദികേശവ പെരുമാള്‍ ക്ഷേത്രത്തിലെ കുഭാംഭിഷേകവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേയാണ് മദ്രാസ് ഹൈക്കോടതി ഈ സുപ്രധാന നിരീക്ഷണം നടത്തിയത്.
ചെന്നൈ: ആരാധനയില്‍ വിശ്വാസമുള്ള ഇതരമത വിശ്വാസികളെ ക്ഷേത്ര ദര്‍ശനം നടത്തുന്നതില്‍ നിന്ന് വിലക്കരുതെന്ന് മദ്രാസ് ഹൈക്കോടതി. ഇതരമതവിശ്വാസികളെ ക്ഷേത്ര ദര്‍ശനത്തില്‍ നിന്ന് തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം. കന്യാകുമാരി തിരുവട്ടാര്‍ ആദികേശവ പെരുമാള്‍ ക്ഷേത്രത്തിലെ കുഭാംഭിഷേകവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേയാണ് മദ്രാസ് ഹൈക്കോടതി ഈ സുപ്രധാന നിരീക്ഷണം നടത്തിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന കുഭാംഭിഷേക ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഇതര മതവിശ്വാസികളെ വിലക്കണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. ജസ്റ്റിസ് പി എന്‍ പ്രകാശ്, ജസ്റ്റിസ് ഹേമലത എന്നിവരുള്‍പ്പെടുന്ന ബെഞ്ച് ഈ ഹര്‍ജി തള്ളി. യേശുദാസിന്റെ ഭക്തിഗാനങ്ങള്‍ ക്ഷേത്രങ്ങളില്‍ വയ്ക്കുന്നില്ലേ എന്ന് കോടതി ചോദിച്ചു. വേളാങ്കണ്ണിയിലും നാഗൂര്‍ ദര്‍ഗയിലും ഇതര മതസ്ഥര്‍ക്ക് പ്രവേശനം അനുവദിക്കുന്നതും കോടതി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം തിരുവട്ടാര്‍ ആദികേശവ പെരുമാള്‍ ക്ഷേത്രത്തില്‍ നടന്ന കുംഭാഭിഷേക ചടങ്ങില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തിരുന്നു. സംസ്ഥാന മന്ത്രിമാരടക്കം നിരവധി പ്രമുഖരും ചടങ്ങിനെത്തി. ഇതില്‍ ഇതര മതവിശ്വാസികളും ഉണ്ടായിരുന്നുവെന്നും അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനം തടയണമെന്നും കാട്ടി ഇ സോമന്‍ എന്നയാള്‍ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹര്‍ജി പരിഗണിക്കവേയാണ് ജസ്റ്റിസ് പി.എന്‍ പ്രകാശും ജസ്റ്റിസ്‌ഹേ മലതയും അടങ്ങിയ ബെഞ്ചിന്റെ ശ്രദ്ധേയ നിരീക്ഷണം. കന്യാകുമാരിക്കടുത്തുള്ള ആദി കേശവ പെരുമാള്‍ ക്ഷേത്രം നൂറ്റാണ്ടുകളുടെ പഴക്കമുള്ളതാണ്. 418 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ മാസം 6ന് ഇവിടെ മഹാ കുംഭാഭിഷേകം നടന്നത്.