അപൂര്‍വ്വ മുട്ട 21,000 രൂപക്ക് ലേലത്തില്‍ പോയി

Update: 2024-12-18 04:17 GMT

ലണ്ടന്‍: പൂര്‍ണമായും ഉരുണ്ട അപൂര്‍വ്വ മുട്ട 21,000 രൂപക്ക് ലേലത്തില്‍ പോയി. ബെര്‍ക്ക്‌ഷെയര്‍ സ്വദേശിയായ എഡ് പോനല്‍ വാങ്ങി സംഭാവനയായി നല്‍കിയ മുട്ടയാണ് മാനസിക ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന യുവാന്റാസ് ഫൗണ്ടേഷന്‍ ലേലത്തില്‍ വച്ചത്. മുട്ട വിറ്റു കിട്ടിയ തുക മാനസിക ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന് ഫൗണ്ടേഷന്‍ ഭാരവാഹി റോസ് റാപ്പ് പറഞ്ഞു.

സ്‌കോട്ട്‌ലാന്‍ഡിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നാണ് ഒരു സ്ത്രീക്ക് ഈ മുട്ട കിട്ടിയത്. ഇവരില്‍ നിന്ന് 16,000 രൂപക്കാണ് എഡ് പോനല്‍ ഇതുവാങ്ങിയത്. തുടര്‍ന്നാണ് ഫൗണ്ടേഷന് സംഭാവനയായി നല്‍കിയത്. നൂറു കോടി മുട്ടകളില്‍ ഒരുമുട്ട മാത്രമേ പൂര്‍ണമായും ഉരുണ്ടിരിക്കാറുള്ളൂയെന്ന് ഗവേഷകര്‍ പറയുന്നു. എന്തായാലും മുട്ട വിറ്റ തുക കൊണ്ട് 10 പേരുടെ മാനസിക ആരോഗ്യം സംരക്ഷിക്കാനാവും.

Similar News