പെരിയ ഇരട്ടക്കൊല: സിബിഐയുടെ വരവ് തടയാന്‍ അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടു
ഇതിനിടെ, ഇരട്ടക്കൊല കേസില്‍ അഞ്ച് പേരുടെ അറസ്റ്റ് കൂടി പോലിസ് രേഖപ്പെടുത്തി
നേരത്തേ കാസര്‍കോട് ജില്ലാ പോലിസ് ചീഫായിരുന്ന ഡോ. എ ശ്രീനിവാസിനെ ക്രൈംബ്രാഞ്ചിലേക്ക് സര്‍ക്കാര്‍ മാറ്റിയിരുന്നു. മട്ടന്നൂര്‍ ശുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണത്തിനു നിരന്തരം ആവശ്യപ്പെട്ടിരുന്നെങ്കിലും അംഗീകരിച്ചിരുന്നില്ല. പെരിയ ഇരട്ടക്കൊലയില്‍ പ്രതി പീതാംബരന്റെ കുടുംബം തന്നെ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. പാര്‍ട്ടി നിലപാടിനു വിരുദ്ധമായാണ് കുടുംബത്തിന്റെ ആവശ്യം. ഇതിനിടെ, ഇരട്ടക്കൊല കേസില്‍ അഞ്ച് പേരുടെ അറസ്റ്റ് കൂടി പോലിസ് രേഖപ്പെടുത്തി. നേരത്തേ കസ്റ്റഡിയിലെടുത്തിരുന്ന എച്ചിലടുക്കം സ്വദേശികളായ കെ എം സുരേഷ്, കെ അനില്‍ കുമാര്‍, കുണ്ടംകുഴി സ്വദേശി അശ്വിന്‍, കല്ലിയോട്ട് സ്വദേശികളായ ശ്രീരാഗ്, ഗിജിന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ, അറസ്റ്റിലായവരുടെ എണ്ണം ഏഴായി. സിപിഎം ലോക്കല്‍ സെക്രട്ടറി പീതാംബരന്‍, അക്രമസംഘത്തിന് സഞ്ചരിക്കാനുള്ള വാഹനം നല്‍കിയ സജി ജോര്‍ജ് എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുുന്നു. പീതാംബരന്‍ ഇപ്പോള്‍ പോലിസ് കസ്റ്റഡിയിലാണുള്ളത്.