പെറു മുന്‍ പ്രസിഡന്റ് സ്വയം വെടിവച്ചു മരിച്ചു

കൈക്കൂലിക്കേസില്‍ അറസ്റ്റ് ചെയ്യാനായി പോലിസ് എത്തിയതോടെ ഗാര്‍ഷ്യ സ്വയം തലക്കു വെടിവെക്കുകയായിരുന്നുവെന്നു അധികൃതര്‍ അറിയിച്ചു

Update: 2019-04-17 17:54 GMT

ലിമ: കൈക്കൂലിക്കേസില്‍ അറസ്റ്റ് ഉറപ്പായതോടെ പെറു മുന്‍ പ്രസിഡന്റ് അലന്‍ ഗാര്‍ഷ്യ(69) സ്വയം വെടിവച്ചു മരിച്ചു. രണ്ട് തവണ പെറു പ്രസിഡന്റായിരുന്ന അലന്‍ ഗാര്‍ഷ്യ, ബ്രസീല്‍ ആസ്ഥാനമായ നിര്‍മാണക്കമ്പനിയില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം. ഈ കേസില്‍ ഗാര്‍ഷ്യയെയും ഒമ്പത് പേരെയും അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഗാര്‍ഷ്യയെ അറസ്റ്റ് ചെയ്യാനായി പ്രാദേശിക സമയം രാവിലെ 6.45 ഓടെ പോലിസ് എത്തി. പോലിസ് അറസ്റ്റ് നടപടികള്‍ കൈക്കൊള്ളുന്നതിനിടെ ഗാര്‍ഷ്യ സ്വയം തലക്കു വെടിവെക്കുകയായിരുന്നുവെന്നു അധികൃതര്‍ അറിയിച്ചു. ഉടന്‍ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അല്‍പസമയത്തിനു ശേഷം മരിക്കുകയായിരുന്നു. ഗാര്‍ഷ്യയുടെ മരണത്തില്‍ അനുശോചിക്കുന്നതായും ബന്ധുക്കളുടെ വേദനയില്‍ പങ്കു ചേരുന്നതായും നിലവിലെ പ്രസിഡന്റ് മാര്‍ട്ടിന്‍ വിസ്‌കാര അറിയിച്ചു. 

Tags:    

Similar News