പി ശശിക്കും എഡിജിപിക്കുമെതിരേ വിജിലന്‍സ് കോടതിയില്‍ ഹരജി

Update: 2024-09-26 10:01 GMT

തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ക്കു പിന്നാലെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കും ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത്ത് കുമാറിനുമെതിരേ വിജിലന്‍സ് കോടതിയില്‍ ഹരജി. നെയ്യാറ്റിന്‍കര സ്വദേശി പി നാഗരാജനാണ് പൊതുതാല്‍പര്യ ഹരജി നല്‍കിയത്. പി വി അന്‍വര്‍ എംഎല്‍എയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ശശിക്കെതിരേ അന്വേഷണം വേണമെന്നാണ് ഹരജിയിലെ ആവശ്യം. ഹരജിയില്‍ ഒക്ടോബര്‍ ഒന്നിന് വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ഇരുവര്‍ക്കുമെതിരേ അന്വേഷണം വേണമെന്നാണ് ഹരജിയിലെ ആവശ്യം. സ്വര്‍ണക്കടത്ത് സംഘങ്ങളുമായുള്ള ബന്ധം, നികുതി വെട്ടിപ്പ് തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് അന്‍വര്‍ ഉന്നയിച്ചിരുന്നത്. എഡിജിപി എം ആര്‍ അജിത്ത് കുമാറും പി ശശിയും ചേര്‍ന്നാണ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് എന്നായിരുന്നു അന്‍വറിന്റെ ആരോപണം.

Tags:    

Similar News