പെട്രോളിന് 21 പൈസയും ഡീസലിന് 20 പൈസയും കുറഞ്ഞു

ഫെബ്രുവരിയില്‍ 16 തവണയാണ് വില കൂട്ടിയത്. ഇതോടെ, വില റെക്കോഡ് നിലവാരത്തിലെത്തി നില്‍ക്കുകയായിരുന്നു. ഇന്ധന വില കണക്കാക്കുന്നത് എണ്ണക്കമ്പനികളാണെന്നും ഇതില്‍ തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു.

Update: 2021-03-25 06:24 GMT

ന്യൂഡല്‍ഹി: സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ധനവില കുറച്ചു. പെട്രോളിന് 21 പൈസയും ഡീസലിന് 20 പൈസയുമാണ് കുറഞ്ഞത്. രണ്ടുദിവസത്തിനിടെ ഇന്ധനവിലയില്‍ 39 പൈസയുടെ കുറവാണ് ഉണ്ടായത്. പെട്രോള്‍ ലിറ്ററിന് 91.05 രൂപയും ഡീസല്‍ 85.63 രൂപയുമാണ് ഇന്നത്തെ വില.

ഫെബ്രുവരിയില്‍ 16 തവണയാണ് വില കൂട്ടിയത്. ഇതോടെ, വില റെക്കോഡ് നിലവാരത്തിലെത്തി നില്‍ക്കുകയായിരുന്നു. ഇന്ധന വില കണക്കാക്കുന്നത് എണ്ണക്കമ്പനികളാണെന്നും ഇതില്‍ തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു.

ഒരു വര്‍ഷത്തിന് ശേഷം ഇന്നലെയാണ് ആദ്യമായി ഇന്ധനവില കുറഞ്ഞത്. കഴിഞ്ഞമാസം രാജസ്ഥാന്‍, മധ്യപ്രദേശ്, എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളില്‍ ഇന്ധനവില 100 രൂപ കടന്നിരുന്നു. കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ, വില വര്‍ധന ഉണ്ടായില്ല. പെട്രോള്‍, പാചക വാതക വിലവര്‍ദ്ധന ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

Tags:    

Similar News