സംസ്ഥാനത്ത് ഇന്ധനവില ഇന്നും വര്‍ധിച്ചു

Update: 2021-02-14 01:16 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ ആറാം ദിവസവും വില വര്‍ധിച്ചു. പെട്രോളിന് 29 പൈസയും ഡീസലിന് 33 പൈസയുമാണ് കൂടിയത്. തിരുവനന്തപുരം നഗരത്തില്‍ പെട്രോളിന് 90.68 രൂപയും ഡീസലിന് 84.83 രൂപയുമായി. കൊച്ചിയില്‍ പെട്രോളിന് 88.89 രൂപയും ഡീസലിന് 83.48 രൂപയുമായി ഉയര്‍ന്നു.

അതേസമയം രാജ്യത്തെ ഇന്ധന വില വര്‍ധനവിനെ ന്യായീകരിച്ച് പെട്രോളിയം മന്ത്രി ധ4മ്മേന്ദ്ര പ്രധാന്‍. കഴിഞ്ഞ 320 ദിവസങ്ങളില്‍ 60 ദിവസം മാത്രമാണ് പെട്രോള്‍ വില കൂടിയതെന്നും ഇറക്കുമതിയല്ലാതെ മറ്റ് മാ4ഗമില്ലാത്തതിനാല്‍ വിലകൂട്ടുന്നത് അനിവാര്യമെന്നാണ് വാദം. കൊവിഡ് കാലത്ത് രാജ്യത്തെ സാമ്പത്തിക മേഖല മുന്നോട്ട് പോകാന്‍ മറ്റ് വഴികളില്ലെന്നും മന്ത്രി വ്യക്തമാക്കി.




Similar News