മലയാളി വിദ്യാര്‍ഥിനി ബെംഗളൂരുവിലെ ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്നു വീണ് മരിച്ചനിലയില്‍

Update: 2024-03-11 04:09 GMT

നെടുങ്കണ്ടം: ഇടുക്കി ചെമ്മണ്ണാര്‍ സ്വദേശിനിയായ ഫിസിയൊതെറാപ്പി വിദ്യാര്‍ഥിനിയെ ബെംഗളൂരുവിലെ ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്നുവീണ് മരിച്ച നിലയില്‍ കണ്ടെത്തി. ചെമ്മണ്ണാര്‍ എള്ളംപ്ലാക്കല്‍ അനില (19) ആണ് മരിച്ചത്. ശനിയാഴ്ചയാണ് അപകടം നടന്നത്. ബെംഗളൂരു രാജരാജേശ്വരി മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിനിയായ അനില മരിച്ച വിവരം കോളജ് അധികൃതരാണ് വീട്ടില്‍ അറിയിച്ചത്. പോസ്റ്റ് മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. പിതാവ്: ബിജു. മാതാവ്: ബീന(ഉടുമ്പന്‍ചോല പഞ്ചായത്ത് വൈസ് പ്രസിഡന്റ്). സഹോദരി: അമൃത.

Tags:    

Similar News