കശ്മീര്‍: കുട്ടികളുടെ അന്യായ തടങ്കലിനെതിരേ സുപ്രിംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി

പ്രമുഖ ബാലാവകാശ വിദഗ്ധനായ എനാക്ഷി ഗാംഗുലി, ദേശീയ ബാലാവകാശ കമ്മീഷന്‍ (എന്‍സിപിസിആര്‍) പ്രഥമ ചെയര്‍പേഴ്‌സണ്‍ പ്രഫസര്‍ ശാന്ത സിന്‍ഹ എന്നിവരാണ് ഹരജി നല്‍കിയത്.

Update: 2019-09-14 10:52 GMT

ന്യൂഡല്‍ഹി: കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു പിന്നാലെ സംസ്ഥാനത്ത് കുട്ടികളെ അനധികൃതമായി തടങ്കലില്‍ പാര്‍പ്പിക്കുന്നതിനെതിരേ സുപ്രിം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. പ്രമുഖ ബാലാവകാശ വിദഗ്ധനായ എനാക്ഷി ഗാംഗുലി, ദേശീയ ബാലാവകാശ കമ്മീഷന്‍ (എന്‍സിപിസിആര്‍) പ്രഥമ ചെയര്‍പേഴ്‌സണ്‍ പ്രഫസര്‍ ശാന്ത സിന്‍ഹ എന്നിവരാണ് ഹരജി നല്‍കിയത്.

കുട്ടികളുടെ ജീവന്‍ നഷ്ടപ്പെട്ടതു മുതല്‍ സ്വാതന്ത്ര്യം കവരുന്നതുള്‍പ്പെടെയുള്ള ഗുരുതര മനുഷ്യാവകാശ ലംഘനങ്ങള്‍ വിവരിക്കുന്ന റിപോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ടെന്നും നിലവിലെ സാഹചര്യത്തെക്കുറിച്ച് ജുഡീഷ്യല്‍ അവലോകനം നടത്താനും ചില അടിയന്തിര തിരുത്തലുകള്‍ കൊണ്ടുവരാനും നിരീക്ഷിക്കാനും മാത്രം ഗൗരവമാര്‍ന്നതാണ് പുറത്തുവന്ന റിപോര്‍ട്ടുകളെന്നും ഹരജയില്‍ ചൂണ്ടിക്കാട്ടി.

ജമ്മു കശ്മീരിലെ സാഹചര്യത്തിന്റെ വിവിധ വശങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരു കൂട്ടം ഹരജികള്‍ സുപ്രിം കോടതി നേരത്തെ കേട്ടിരുന്നു. മാധ്യമപ്രവര്‍ത്തകന്‍ അനുരാധ ഭാസിന്‍ സമര്‍പ്പിച്ച ഹരജിയില്‍ താഴ്‌വരയിലെ മാധ്യമ സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയുള്ളതും മറ്റു ഹരജികള്‍ കശ്മീര്‍ നേതാക്കളെയും രാഷ്ട്രീയക്കാരെയും സാധാരണ പൗരന്മാരെയും തടങ്കലില്‍ വെയ്ക്കുന്നതായും ചൂണ്ടിക്കാട്ടിയുള്ളതായിരുന്നു.

Tags:    

Similar News