ഹോട്ടല്‍ മുറിയില്‍ പണംവച്ച് ചീട്ടുകളി; അഞ്ചംഗസംഘം അറസ്റ്റില്‍
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കസബ പോലീസ് നടത്തിയ നീക്കത്തില്‍ 89,720 രൂപയാണ് പിടിച്ചെടുത്തത്.
കോഴിക്കോട്: നഗരഹൃദയത്തിലെ ഹോട്ടലില്‍ മുറിയെടുത്ത് പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന സംഘത്തെ കസബ സബ് ഇന്‍സ്‌പെക്ടര്‍ എസ്.അഭിഷേകിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കസബ പോലീസ് നടത്തിയ നീക്കത്തില്‍ 89,720 രൂപയാണ് പിടിച്ചെടുത്തത്. വിവിധ ഹോട്ടലുകളില്‍ വാടകകൂടിയ മുറികള്‍ ബുക്ക് ചെയ്താണ് ചീട്ടുകളിക്കാറുള്ളത്. പോലീസിന് സംശയം തോന്നാതിരിക്കാന്‍ നഗരത്തിലെ പ്രമുഖ ഹോട്ടലുകള്‍ തിരഞ്ഞെടുത്ത് റൂം ബുക്ക് ചെയ്യാറാണ് പതിവ്. ചില ദിവസങ്ങളില്‍ ഒന്നില്‍ കൂടുതല്‍ റൂമുകളും ബുക്ക് ചെയ്യാറുണ്ടെന്ന് പ്രതികള്‍ പോലിസിനോട് സമ്മതിച്ചു. ചീട്ടുകളിയില്‍ ആകൃഷ്ടരായി പലര്‍ക്കും വാഹനങ്ങളും വീടും വരെ വില്‍ക്കേണ്ടിവന്നിട്ടുണ്ടെങ്കിലും എന്നെങ്കിലും ഒരിക്കല്‍ കളിച്ച് നഷ്ടപ്പെട്ട പണം തിരികെ കിട്ടുമെന്ന് പ്രതിക്ഷിച്ച് കടം വാങ്ങിയും ചീട്ട് കളിക്കുന്നവരുണ്ട്.
കസബ പോലിസ് സീനിയര്‍ സിപിഒമാരായ സുധര്‍മ്മന്‍, അരുണ്‍ എന്നിവരാണ് പ്രതികളെ പിടികൂടിയ പോലിസ് സംഘത്തിലുണ്ടായിരുന്നത്.