ബാബരി മസ്ജിദ് തകര്‍ത്ത ഭൂമിയില്‍ രാമക്ഷേത്രം; പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടു
ബാബരി മസ്ജിദ് തകര്‍ത്ത ഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനെതിരേ അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് ഉള്‍പ്പടെ നിരവധി സംഘടനകള്‍ രംഗത്തെത്തി. ബാബരി എക്കാലത്തും മസ്ജിദ് ആയിരിക്കുമെന്നും അക്രമിച്ച് കയ്യടക്കിയതിലൂടെ പള്ളിയല്ലാതാകുന്നില്ലെന്നും മുസ് ലിം വ്യക്തി നിയമ ബോര്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കി.
ന്യൂഡല്‍ഹി: അയോധ്യയില്‍ ബാബരി മസ്ജിദ് സംഘപരിവാരം തകര്‍ത്ത ഭൂമിയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് തുടക്കം കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി 40 കിലോഗ്രാം തൂക്കമുള്ള വെള്ളിശില പാകി. ഉച്ചയ്ക്ക് 12.30ന് ആരംഭിച്ച പൂജകള്‍ക്കുശേഷമാണ് മോദി ശിലാസ്ഥാപന കര്‍മം നടത്തിയത്.
ന്യൂഡല്‍ഹിയില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് രാമക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെത്തിയത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രിയെ സ്വീകരിച്ചു. ഹെലികോപ്റ്ററിലാണ് പ്രധാനമന്ത്രി ലക്‌നൌവില്‍ നിന്നും അയോധ്യയിലെത്തിയത്. പൂജാരിമാര്‍ ഉള്‍പ്പടെ കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ആരോഗ്യ പ്രോട്ടോക്കോള്‍ പാലിച്ചാണ് ചടങ്ങുകള്‍.
ബാബരി മസ്ജിദ് തകര്‍ത്ത ഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനെതിരേ അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് ഉള്‍പ്പടെ നിരവധി സംഘടനകള്‍ രംഗത്തെത്തി. ബാബരി എക്കാലത്തും മസ്ജിദ് ആയിരിക്കുമെന്നും അക്രമിച്ച് കയ്യടക്കിയതിലൂടെ പള്ളിയല്ലാതാകുന്നില്ലെന്നും മുസ് ലിം വ്യക്തി നിയമ ബോര്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കി. എസ്ഡിപിഐ, പോപുലര്‍ഫ്രണ്ട്, ജമാഅത്തെ ഇസ് ലാമി, പിഡിപി തുടങ്ങി നിരവധി പാര്‍ട്ടികളും സംഘടനകളും പ്രതിഷേധം അറിയിച്ചു.