മോദിയുടെ രാഷ്ട്രീയവും ധാര്‍മികവുമായ പരാജയം; വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് ഖാര്‍ഗേ(VIDEO)

Update: 2024-06-05 16:14 GMT

ന്യൂഡല്‍ഹി: ബിജെപി ഭരിക്കരുതെന്ന ജനാഭിലാഷം സാക്ഷാല്‍ക്കരിക്കാന്‍ ഉചിതമായ സമയത്ത് ഉചിതമായ നടപടികള്‍ കൈക്കൊള്ളുമെന്ന് കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേ. ഇന്‍ഡ്യാ സഖ്യത്തിന്റെ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്ക് എന്ത് വാഗ്ദാനങ്ങള്‍ നല്‍കിയാലും അത് പാലിക്കും. ഞങ്ങളുടെ സഖ്യത്തിന് ലഭിച്ച വന്‍ പിന്തുണക്ക് ഇന്‍ഡ്യാ സഖ്യത്തിലെ ഘടകകക്ഷികള്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് നന്ദി പറയുന്നു. ബിജെപിക്കും അവരുടെ വിദ്വേഷ രാഷ്ട്രീയത്തിനും അഴിമതിക്കുമെതിരായ തക്കതായ മറുപടിയാണ് ജനവിധി നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയവും ധാര്‍മികവുമായ പരാജയമാണിത്. വിലക്കയറ്റം, തൊഴിലില്ലായ്മ, ചങ്ങാത്ത മുതലാളിത്തം എന്നിവയ്‌ക്കെതിരെയും ജനാധിപത്യത്തെ യും ഇന്ത്യന്‍ ഭരണഘടനയെയും സംരക്ഷിക്കാനുള്ള ഒരു നിയോഗമാണിത്. മോദിയുടെ നേതൃത്വത്തിലുള്ള ബിജെപിയുടെ ഫാഷിസ്റ്റ് ഭരണത്തിനെതിരേ ഇന്‍ഡ്യാ സഖ്യം പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

  


ഭരണഘടനയുടെ ആമുഖത്തില്‍ പ്രതിപാദിച്ചിരിക്കുന്ന മൂല്യങ്ങളോട് അടിസ്ഥാനപരമായ പ്രതിബദ്ധത പങ്കിടുന്ന എല്ലാ പാര്‍ട്ടികളെയും ഇന്‍ഡ്യാ സഖ്യം സ്വാഗതം ചെയ്യും. എല്ലാ സഖ്യകക്ഷികളും നന്നായി, ഐക്യത്തോടെയും ദൃഢനിശ്ചയത്തോടെയും പോരാടി. ജനവിധി തീര്‍ച്ചയായും മോദിക്കെതിരെയാണ്. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിന്റെ സത്തയ്ക്കും ശൈലിക്കും എതിരാണ്. വ്യക്തമായ ധാര്‍മിക പരാജയം എന്നതിലുപരി വ്യക്തിപരമായി ഇത് അദ്ദേഹത്തിന് വലിയ രാഷ്ട്രീയ നഷ്ടമാണ്. എന്നിരുന്നാലും, അതിനെ അട്ടിമറിക്കാന്‍ അദ്ദേഹവും സംഘവും തീരുമാനിച്ചു.

    നമ്മുടെ ഭരണഘടനയുടെ ആമുഖത്തില്‍ പ്രതിപാദിച്ചിരിക്കുന്ന മൂല്യങ്ങളോടും സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ നീതിക്കായുള്ള വ്യവസ്ഥകളോടും അടിസ്ഥാനപരമായ പ്രതിബദ്ധത പങ്കിടുന്ന എല്ലാ പാര്‍ട്ടികളെയും ഇന്‍ഡ്യ സഖ്യം സ്വാഗതം ചെയ്യുന്നുവെന്നും യോഗത്തിലെ ഉദ്ഘാടനപ്രസംഗത്തില്‍ ഖാര്‍ഗേ പറഞ്ഞു.

Tags:    

Similar News