ഇന്ത്യന്‍ മണ്ണ് പ്രധാനമന്ത്രി ചൈനക്ക് മുന്നില്‍ അടിയറവ് വച്ചു: മോദിക്കെതിരേ കടുത്ത വിമര്‍ശനവുമായി രാഹുല്‍
ഭൂമി ചൈനയുടേതാണെങ്കില്‍ എങ്ങനെയാണ് ഇന്ത്യന്‍ സൈനികരുടെ ജീവന്‍ നഷ്ടമായത്. അവര്‍ എവിടെയാണ് കൊല്ലപ്പെട്ടതെന്നും രാഹുല്‍ ചോദിച്ചു.
ന്യൂഡല്‍ഹി: ലഡാക്ക് സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ കടുത്ത വിമര്‍ശനമുയര്‍ത്തി വീണ്ടും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ മണ്ണ് ചൈനക്ക് മുന്നില്‍ അടിയറവ് വച്ചെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ വിമര്‍ശനം.
ഭൂമി ചൈനയുടേതാണെങ്കില്‍ എങ്ങനെയാണ് ഇന്ത്യന്‍ സൈനികരുടെ ജീവന്‍ നഷ്ടമായത്. അവര്‍ എവിടെയാണ് കൊല്ലപ്പെട്ടതെന്നും രാഹുല്‍ ചോദിച്ചു. ഇന്ത്യയുടെ അതിര്‍ത്തി പ്രദേശത്ത് പുറത്ത് നിന്ന് ആരുമില്ലെന്നും ഇന്ത്യയുടെ പോസ്റ്റ് ആരും പിടിച്ചെടുത്തിട്ടുമില്ലെന്നും കഴിഞ്ഞ ദിവസം പ്രധാമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടിരുന്നു. ഇതിനെതിരേയാണ് രാഹുലിന്റെ ട്വീറ്റ്. ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം ചര്‍ച്ച ചെയ്യുന്നതിനായി വെള്ളിയാഴ്ച വിളിച്ച് ചേര്‍ത്ത സര്‍വകക്ഷി യോഗത്തിലായിരുന്നു ചൈനയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കുന്ന തരത്തില്‍ പ്രധാനമന്ത്രി പ്രസ്താവന നടത്തിയത്. പ്രധാനമന്ത്രിയുടെ പ്രസ്താവന. പ്രധാനമന്ത്രി ചൈനക്ക് ക്ലീന്‍ചിറ്റ് നല്‍കിയോ എന്ന് കോണ്‍ഗ്രസ് നേതാവ് പി.ചിദംബരവും ചോദിച്ചു.