പോക്‌സോ കേസ്:റോയി വയലാട്ട് കുറ്റം സമ്മതിച്ചു;അറസ്റ്റ് ഉടന്‍

ഹോട്ടലില്‍ ഇന്ന് തെളിവെടുപ്പ് നടത്തുമെന്നും റോയിയെ നാളെ കോടതിയില്‍ ഹാജരാക്കുമെന്നും പോലിസ് പറഞ്ഞു

Update: 2022-03-13 09:19 GMT

കൊച്ചി:പോക്‌സോ കേസില്‍ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയി വയലാട്ട് കുറ്റം സമ്മതിച്ചെന്ന് പോലിസ്.അറസ്റ്റ് ഉടനുണ്ടാകുമെന്ന് കൊച്ചി ഡിസിപി വി യു കുര്യാക്കോസ് അറിയിച്ചു. ഹോട്ടലില്‍ ഇന്ന് തെളിവെടുപ്പ് നടത്തുമെന്നും റോയിയെ നാളെ കോടതിയില്‍ ഹാജരാക്കുമെന്നും പോലിസ് പറഞ്ഞു.കൂട്ടുപ്രതി അഞ്ജലി റിമ ദേവിനെ ചോദ്യം ചെയ്യുമെന്നും ഡിസിപി വ്യക്തമാക്കി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് റോയി വയലാട്ടിനെതിരായ കേസ്.കേസിലെ മറ്റൊരു പ്രതിയായ സൈജു തങ്കച്ചനായുള്ള അന്വേഷണം ഊര്‍ജിതമായി നടക്കുകയാണ്.റോയ് വയലാട്ട് ഇന്ന് രാവിലെയാണ് പോലിസില്‍ കീഴടങ്ങിയത്.സുപ്രിംകോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലായിരുന്നു കീഴടങ്ങല്‍.



Tags:    

Similar News