കൊല്ലം: കൊല്ലത്ത് സ്‌കൂള്‍ ഡ്രൈവര്‍ക്കും സഹായിക്കുമെതിരേ പോക്‌സോ കേസ്. തൃക്കോവില്‍വട്ടം സ്വദേശി സാബു മുഖത്തല സ്വദേശി സുഭാഷ് എന്നിവരാണ് അറസ്റ്റിലായത്.
സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പരാതിയാലാണ് കേസ്. ബസില്‍ കയറുമ്പോള്‍ മോശം വാക്കുകള്‍ പ്രയോഗിക്കുകയും ശരീരത്തില്‍ തൊടുകയും ചെയ്യുന്നുവെന്നാണ് പരാതി. കുട്ടികള്‍ ആദ്യം സ്‌കൂള്‍ അധികൃതരോടാണ് വിഷയം പറഞ്ഞത്. തുര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ കേസ് പോലിസിന് കൈമാറുകയായിരുന്നു.അന്വേഷണത്തെ തുടര്‍ന്ന് പോലിസ് രണ്ടുപേരെയും പിടികൂടി. പ്രതികള്‍ക്കെതിരേ പോക്‌സോ നിയമ പ്രകാരം കേസ് ഫയല്‍ ചെയ്തു.