
പത്തനംതിട്ട: വനിതാ സ്റ്റേഷനിലെ എസ്‌ഐ പോക്‌സോ കേസ് എടുക്കാന്‍ വിസമ്മതിച്ചെന്ന് ആരോപണം. പത്തനംതിട്ട വനിതാ സ്റ്റേഷന്‍ എസ്എച്ച്ഒ കെ ആര്‍ ഷെമിമോള്‍ക്കെതിരേയാണ് ആരോപണം.
ഏഴുവയസുകാരിയെ ട്യൂഷന്‍ ടീച്ചറുടെ പിതാവ് ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയുമായി സ്റ്റേഷനില്‍ എത്തിയപ്പോള്‍, എസ്‌ഐ ഷെമിമോള്‍ പരാതി സ്വീകരിച്ചില്ലെന്നാണ് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പറയുന്നത്. തുടര്‍ന്ന് അവര്‍ ചൈല്‍ഡ് ലൈന്‍ വഴി പരാതി നല്‍കുകയായിരുന്നു. കേസില്‍ എഴിപതുകാരനെ പോലിസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ ചൈല്‍ഡ് ലൈന്‍ നല്‍കിയ നിര്‍ദേശപ്രകാരമാണ് പോലിസ് തുടര്‍നടപടി സ്വീകരിച്ചത്.