വഞ്ചിയൂര്‍ കോടതിയില്‍ വനിതാ എസ്‌ഐയെ അഭിഭാഷകര്‍ കൈയേറ്റം ചെയ്തതായി പരാതി

Update: 2022-12-17 10:33 GMT

തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ വനിതാ പോലിസ് ഉദ്യോഗസ്ഥയെ അഭിഭാഷകര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി. വലിയതുറ എസ്‌ഐ അലീന സൈറസാണ് അഭിഭാഷകര്‍ക്കെതിരേ പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം വലിയതുറ സ്‌റ്റേഷനില്‍ ജാമ്യാപേക്ഷയുമായെത്തിയ അഭിഭാഷകനെ കാണാന്‍ സമയം വൈകിപ്പിച്ചെന്നാരോപിച്ചായിരുന്നു പ്രതിഷേധം നടന്നത്. അഭിഭാഷകര്‍ തെന്ന കൈയേറ്റം ചെയ്തതായും അസഭ്യവാക്കുകള്‍ വിളിച്ചതായും മജിസ്‌ട്രേറ്റിന് നല്‍കിയ പരാതിയില്‍ എസ്‌ഐ പറയുന്നു.

Tags:    

Similar News