അധ്യാപിക മര്‍ദ്ദിച്ചതായി പരാതി; അടിയേറ്റ് കുട്ടിയുടെ കൈക്ക് ചതവ്

Update: 2024-12-12 09:26 GMT

തിരുവനന്തപുരം: മൂന്നാം ക്ലാസുകാരനെ അധ്യാപിക മര്‍ദ്ദിച്ചതായി പരാതി. തിരുവനന്തപുരം വിളപ്പില്‍ശാല ഗവ. യു പി സ്‌കൂളിലെ ജയ റോഷിന്‍ എന്ന അധ്യാപികയാണ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത്. അടി കൊണ്ട് കുട്ടിയുടെ കൈക്ക് ക്ഷതമേറ്റു. സംഭവത്തെ തുടര്‍ന്ന് അധ്യാപികക്കെതിരേ മാതാപിതാക്കള്‍ വിളപ്പില്‍ശാല പോലിസില്‍ പരാതി നല്‍കി.വീട്ടിലെത്തിയ കുട്ടിയുടെ കൈക്ക് വേദന അനുഭവപ്പെട്ടതിനേ തുടര്‍ന്ന് മാതാപിതാക്കള്‍ അന്വേഷിച്ചപ്പോഴാണ് കുട്ടിയുടെ കയ്യില്‍ അടിച്ചതിന്റെ പാട് കണ്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചതോടെ കൈയ്ക്ക് ചതവു പറ്റിയിട്ടുണ്ടെന്ന് അറിയുകയായിരുന്നു.

പരാതി ഒഴിവാക്കാനായി കുട്ടിയുടെ ചികില്‍സാചിലവും പഠനചിലവും ഏറ്റെടുക്കാമെന്ന് സ്‌കൂള്‍ അധികൃതര്‍ വാഗ്ദാനം ചെയ്തിരുന്നതായി കുട്ടിയുടെ കുടുംബം പറയുന്നു. എന്നാല്‍ പരാതിയുമായി മുന്നോട്ട് പോകാനാണ് തങ്ങളുടെ തീരുമാനം എന്ന് മാതാപിതാക്കള്‍ പറഞ്ഞു.

Tags:    

Similar News