ചികില്‍സയിലിരിക്കെ ഒമ്പതു വയസുകാരി മരിച്ചു; ചികില്‍സാപിഴവെന്ന് ആരോപണം, പ്രതിഷേധം

Update: 2025-04-12 07:46 GMT
ചികില്‍സയിലിരിക്കെ ഒമ്പതു വയസുകാരി മരിച്ചു; ചികില്‍സാപിഴവെന്ന് ആരോപണം, പ്രതിഷേധം

ആലപ്പുഴ: കായംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഒമ്പതു വയസുകാരി മരിച്ചതില്‍ ചികില്‍സാപിഴവ് ആരോപിച്ച് ബന്ധുക്കളുടെ പ്രതിഷേധം. കായംകുളം എബ്‌നൈസര്‍ ആശുപത്രിക്കെതിരെയാണ് പ്രതിഷേധം. അജിത്- ശരണ്യ ദമ്പതികളുടെ മകള്‍ ആദിലക്ഷ്മി (9)യാണ് മരിച്ചത്. കായംകുളം ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ആദിലക്ഷ്മി.

ഇക്കഴിഞ്ഞ പത്താം തീയ്യതിയാണ് ആദിലക്ഷ്മിയെ പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുവരുന്നത്. കുട്ടിക്ക് പനി കൂടാതെ ശരീരവേദനയും വയറുവേദനയും ഉണ്ടായിരുന്നു. എന്നാല്‍ പനി കൂടിയതോടെ കുട്ടിയെ ഐസിയുവിലേക്ക് മാറ്റി. തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. എന്നാല്‍ കുട്ടിയുടെ ആരോഗ്യ നില വലിയ രീതിയില്‍ വഷളായിക്കൊണ്ടിരിക്കുകയാണെന്ന വസ്തുത ആശുപത്രി ജീവനക്കാര്‍ മറച്ചുവച്ചു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. സംഭവത്തില്‍ പോലിസ് ആന്വേഷണം ആരംഭിച്ചു. കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് വന്നാലെ കാരണം എന്താണെന്നു മനസിലാകൂ എന്ന് പോലിസ് പറഞ്ഞു.

Tags:    

Similar News