ചൈത്ര തെരേസ ജോണ്‍ റെയ്ഡ് നടത്തിയതില്‍ ചട്ടലംഘനമില്ല; സര്‍ക്കാര്‍ വാദം തള്ളി പോലിസ്

ഓഫിസിലെ റെയ്ഡിന് ശേഷം ഡിസിപി തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പരിശോധനാ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നതായും പോലിസ് സ്‌റ്റേഷനില്‍ ജിഡി എന്‍ട്രി രേഖപ്പെടുത്തിയിരുന്നതായും പോലിസ് വ്യക്തമാക്കി.

Update: 2019-01-28 01:04 GMT

തിരുവനന്തപുരം: മുന്‍ ഡിസിപി ചൈത്ര തെരേസ ജോണ്‍ സിപിഎം ജില്ലാക്കമ്മിറ്റി ഓഫിസില്‍ റെയ്ഡ് നടത്തിയത് നടപടിക്രമങ്ങള്‍ പാലിച്ചെന്ന് പോലിസ്. ഓഫിസിലെ റെയ്ഡിന് ശേഷം ഡിസിപി തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പരിശോധനാ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നതായും പോലിസ് സ്‌റ്റേഷനില്‍ ജിഡി എന്‍ട്രി രേഖപ്പെടുത്തിയിരുന്നതായും പോലിസ് വ്യക്തമാക്കി.

മെഡിക്കല്‍ കോളേജ് പോലിസ് സ്‌റ്റേഷന് കല്ലെറിഞ്ഞ കേസിലെ പ്രതികള്‍ സിപിഎം ജില്ലാക്കമ്മിറ്റി ഓഫിസിലുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ഡിസിപി ചൈത്ര തെരേസ ജോണും സംഘവും ജില്ലാക്കമ്മിറ്റി ഓഫിസില്‍ റെയ്ഡ് നടത്തിയത്. എന്നാല്‍ സിപിഎം ഓഫിസില്‍ റെയ്ഡ് നടത്തിയതിന് പിന്നാലെ തിരുവനന്തപുരം ഡിസിപിയുടെ അധികച്ചുമതലയില്‍നിന്ന് ചൈത്രയെ നീക്കിയിരുന്നു.ചട്ടവിരുദ്ധമായാണ് ഡിസിപി റെയ്ഡ് നടത്തിയതെന്നാരോപിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.

അതേ സമയം, സിപിഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ പരിശോധന നടത്തിയ എസ്പി ചൈത്ര തെരേസ ജോണിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് എഡിജിപി നാളെ ഡിജിപിക്ക് നല്‍കും. ചൈത്രെക്കെതിരെ കടുത്ത നടപടി വേണമെന്നാണ് സിപിഎം ആവശ്യപ്പെടുന്നത്.

പ്രതികളായവര്‍ ഒളിവില്‍ കഴിയുന്നവെന്ന വ്യക്തമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നാണ് ചൈത്ര നല്‍കിയിട്ടുള്ള വിശദീകരണം. ഓഫീസിലേക്ക് തള്ളി കയറാന്‍ണ ശ്രമിച്ചില്ലെന്നും ചെറുത്തുനില്‍പ്പുണ്ടായില്ലെന്ന മൊഴിയാണ് ഒപ്പമുണ്ടായിരുന്ന പൊലിസുകാര്‍ നല്‍കിത്. പക്ഷെ ആരെയും പാര്‍ട്ടി ഓഫിസില്‍ നിന്നു കസ്റ്റഡയിലെടുക്കാന്‍ കഴിയാതെ പോയതാണ് എസ്പിക്കെതിരെ സിപിഎം ആയുധമാക്കുന്നത്. 

Tags:    

Similar News