കോഴിക്കോട്: പട്ടര്‍പാലത്ത് സംഘപരിവാര്‍ പ്രവര്‍ത്തകനെ ആക്രമിച്ചെന്ന പേരില്‍ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി പോലിസ് നടത്തുന്ന നീക്കം സംഘപരിവാര്‍ താല്‍പര്യം സംരക്ഷിക്കാനെന്ന് പോപുലര്‍ ഫ്രണ്ട് കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു. ഇതേ പ്രദേശത്ത് നേരത്തേ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ഷാജഹാന്‍ ആക്രമിക്കപ്പെട്ട കേസിലെ പ്രതികളെ പിടികൂടുന്നതിലും ക്വാറി ഉടമയുടെ വീടാക്രമിച്ച കേസിലെ പ്രതികളെ കണ്ടെത്തുന്നതിലും പോലിസ് നിസ്സംഗത പുലര്‍ത്തുകയായിരുന്നു.
പ്രാദേശികമായി നടന്ന സംഭവത്തെ വലിയ ഭീകരത നല്‍കി വര്‍ഗീയത വളര്‍ത്താന്‍ ബിജെപിയും ആര്‍എസ്എസ്സും നടത്തുന്ന ശ്രമത്തെ ശക്തിപ്പെടുത്താന്‍ സഹായമാകുന്ന തരത്തിലാണ് പോലിസ് മാധ്യമങ്ങള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്ന വാര്‍ത്തയും അറസ്റ്റും. ജില്ലാ കമ്മിറ്റിയംഗം ഹനീഫയെ കേസില്‍പെടുത്തിയിരിക്കുന്നതും ഇതേ താല്‍പര്യം സംരക്ഷിക്കാനാണ്. അന്യായമായ അറസ്റ്റും പ്രവര്‍ത്തകരുടെ വീടുകളില്‍ പോലിസ് നടത്തിക്കൊണ്ടിരിക്കുന്ന റെയ്ഡും തുടരുകയാണെങ്കില്‍ നിയമ നടപടിയും മറ്റു പ്രക്ഷോഭങ്ങളും സംഘടിപ്പിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് കെ ഫായിസ് മുഹമ്മദ്, സെക്രട്ടറി സജീര്‍ മാത്തോട്ടം, എം സി സക്കീര്‍, റഷീദ് കുറ്റിക്കാട്ടൂര്‍ സംസാരിച്ചു.
Police move to protect Sangh Parivar interests: Popular Front