'ബാബറിന്റെ പിന്‍ഗാമി' പരാമര്‍ശം; യോഗി ആദിത്യനാഥിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ബാബറിന്റെ പിന്‍ഗാമി (ബാബര്‍ കി ഔലാദ്) എന്ന പ്രസ്താവനയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗിക്ക് നോട്ടീസ് അയച്ചത്. 24 മണിക്കൂറിനുളളില്‍ നോട്ടീസിന് മറുപടി നല്‍കണമെന്നാണ് നിര്‍ദേശം. ഏപ്രില്‍ 19ന് ഉത്തര്‍പ്രദേശിലെ സംഭാലില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുമ്പോഴാണ് യോഗി വിവാദപരാമര്‍ശം നടത്തിയത്.

Update: 2019-05-03 04:48 GMT

ലഖ്‌നോ: പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ബാബറിന്റെ പിന്‍ഗാമി (ബാബര്‍ കി ഔലാദ്) എന്ന പ്രസ്താവനയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗിക്ക് നോട്ടീസ് അയച്ചത്. 24 മണിക്കൂറിനുളളില്‍ നോട്ടീസിന് മറുപടി നല്‍കണമെന്നാണ് നിര്‍ദേശം. ഏപ്രില്‍ 19ന് ഉത്തര്‍പ്രദേശിലെ സംഭാലില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുമ്പോഴാണ് യോഗി വിവാദപരാമര്‍ശം നടത്തിയത്.

ബാബറിന്റെ പിന്‍ഗാമികളെന്ന് വിളിക്കുന്നവര്‍ക്ക്, ബജ്‌രംഗ്ബലിയെ എതിര്‍ക്കുന്നവര്‍ക്ക് നിങ്ങള്‍ രാജ്യം കൈമാറുമോ എന്നായിരുന്നു പ്രസംഗത്തിനിടെ യോഗി ചോദിച്ചത്. മണ്ഡലത്തിലെ എസ്പി സ്ഥാനാര്‍ഥി ഷഫീഖര്‍ റഹ്മാന്‍ ബാര്‍ക്കിനെ ഉദ്ദേശിച്ചായിരുന്നു യോഗിയുടെ പരാമര്‍ശം. സംഭാലില്‍ എസ്പി സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത് അംബേദ്ക്കറുടെ പ്രതിമയില്‍ ഹാരമര്‍പ്പിക്കാന്‍ മടിക്കുകയും വന്ദേമാതരം ചൊല്ലാന്‍ വിസമ്മതിക്കുകയും ബാബറിന്റെ പിന്‍ഗാമിയെന്ന് അവകാശപ്പെടുന്നയാളാണ്. നിങ്ങളുടെ വോട്ടിന് ഇയാള്‍ അര്‍ഹനല്ല.

വികസനവിരുദ്ധരും വഞ്ചകരും ഭീകരവാദികളും ബജ്‌രംഗ്ബലിയുടെ വിശ്വാസത്തെ എതിര്‍ക്കുന്നവരുമായ ആളുകളുടെ കൈകളിലേക്ക് രാജ്യത്തിന്റെ കടിഞ്ഞാണ്‍ കൊടുക്കുമോയെന്നും യോഗി പ്രസംഗത്തില്‍ ചോദിച്ചു. മുഗള്‍ ഭരണാധികാരി ബാബറിന്റെ പിന്‍ഗാമിയാണ് താനെന്ന് ഷഫീഖര്‍ റഹ്മാന്‍ മുമ്പ് പറഞ്ഞിരുന്നു. പച്ച വൈറസ്, ബജ്‌രംഗ്ബലി, അലി, മോദി സേന തുടങ്ങിയ വര്‍ഗീയപരാമര്‍ശങ്ങള്‍ നടത്തിയതിന്റെ പേരില്‍ ഏപ്രില്‍ 15ന് യോഗി ആദിത്യനാഥിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ 72 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇത് അവസാനിച്ചതിന് പിന്നാലെയാണ് വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ യോഗി ആദിത്യനാഥ് വീണ്ടും കമ്മീഷന്‍ നോട്ടീസ് അയച്ചിരിക്കുന്നത്. 

Tags:    

Similar News