പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; കസ്റ്റഡിയിലുള്ള നാല് പ്രതികളുടേയും അറസ്റ്റ് രേഖപ്പെടുത്തും, കോടതിയില്‍ ഹാജരാക്കും
നാല് പേരെയും ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും. വിഡിയോ കോണ്‍ഫറന്‍സിങ്ങ് വഴിയാണ് കോടതി നടപടികള്‍. വിശ്വാസ വഞ്ചന, സാമ്പത്തിക ക്രമക്കേട് തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തുക.
പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ പൊലീസ് കസ്റ്റഡിയിലുള്ള സ്ഥാപന ഉടമ റോയി ഡാനിയേല്‍, ഭാര്യ പ്രഭ തോമസ്, മക്കളായ റിനു മറിയം, റിയ ആന്‍ എന്നിവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. പലരില്‍നിന്നായി കോടികളുടെ നിക്ഷേപം സ്വീകരിച്ച് കബളിപ്പിച്ചുവെന്ന പരാതിയിലാണ് ഇവര്‍ പിടിയിലായത്.
നാല് പേരെയും ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും. വിഡിയോ കോണ്‍ഫറന്‍സിങ്ങ് വഴിയാണ് കോടതി നടപടികള്‍. വിശ്വാസ വഞ്ചന, സാമ്പത്തിക ക്രമക്കേട് തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തുക.
ഇന്നലെ രാത്രി ഏറെ വൈകിയും ജില്ലാ പോലിസ് മേധാവിയുടെ നേതൃത്വത്തില്‍ ഇവരെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് ശേഷം റോയിയെ അടൂര്‍ ക്വാറന്റീന്‍ കേന്ദ്രത്തിലേക്കും പ്രഭ, റിനു, റിയ എന്നിവരെ പത്തനംതിട്ട വനിത പോലിസ് സ്‌റ്റേഷനിലേക്കുമാണ് മാറ്റിയത്.
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് ആസൂത്രിതമായി നടന്നതെന്ന സൂചനകളാണ് പുറത്ത് വരുന്നത്. പോപ്പുലര്‍ ഫിനാന്‍സ് എന്ന പേരിലാണ് നിക്ഷപകര്‍ക്ക് തുടക്കകാലം മുതല്‍ രേഖകളും രസീതുകളും നല്‍കിയിരുന്നത്. എന്നാല്‍ കഴിഞ്ഞ കുറെ നാളുകളായി നല്‍കുന്ന രേഖകള്‍ പോപ്പുലര്‍ ഡീലേഴ്‌സ്, പോപ്പുലര്‍ പ്രിസ്‌റ്റേഴ്‌സ്, പോപ്പുലര്‍ നിധി എന്നീ പേരുകളിലാണ്. കഴിഞ്ഞ രണ്ട് ദിവസമായി വകയാറിലെ ആസ്ഥാനത്ത് പോലിസ് നടത്തുന്ന പരിശോധനയില്‍ രേഖകളിലെ ഈ വൈരുദ്ധ്യം കണ്ടെത്തി.
റോയിയുടെ പെണ്‍മക്കളുടെ ഭര്‍ത്താക്കന്‍മാരുടെ പേരിലുള്ള വ്യവസായ സംരഭങ്ങളിലേക്ക് ഫിനാന്‍സിന്റെ നിക്ഷേപം വകമാറ്റിയിരുന്നു. അതേസമയം, പണം നഷ്ടപ്പെട്ട നിക്ഷേപകരുടെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പ്രത്യക്ഷ സമരത്തിന് തുടക്കം കുറിച്ചിട്ടുണ്ട്.