പോപുലര്‍ ഫ്രണ്ട് ഡേ: ഫെബ്രുവരി 17 ന് സംസ്ഥാനത്തെ 18 കേന്ദ്രങ്ങളില്‍ യൂനിറ്റി മാര്‍ച്ചും പൊതുസമ്മേളനവും സംഘടിപ്പിക്കും

സ്വാതന്ത്ര്യത്തിന്റെ ഏഴുപതിറ്റാണ്ട് പിന്നിട്ട നമ്മുടെ രാജ്യം അതിന്റെ ചരിത്രത്തിലെ ഏറ്റവും കടുത്ത വെല്ലുവിളികള്‍ നേരിടുന്ന ഒരു ഘട്ടത്തിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്.

Update: 2021-01-22 12:26 GMT

കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രൂപീകരണ ദിനമായ ഫെബ്രുവരി 17ന് പോപുലര്‍ ഫ്രണ്ട് ഡേ ആയി ആചരിക്കും. പോപുലര്‍ ഫ്രണ്ട് ഡേയുടെ ഭാഗമായി ഫെബ്രുവരി 17ന് കേരളത്തിലെ 18 കേന്ദ്രങ്ങളില്‍ യൂനിറ്റി മാര്‍ച്ചും ബഹുജന റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കാന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ തീരുമാനിച്ചു.

തിരുവനന്തപുരം സോണിനു കിഴീല്‍ കരമന, വിതുര, കൊട്ടിയം, ചിറ്റാര്‍, തൃക്കുന്നപ്പുഴ എന്നിവിടങ്ങളിലാണ് യൂനിറ്റി മാര്‍ച്ച് നടക്കുന്നത്. എറണാകുളം സോണിനു കീഴില്‍ കാഞ്ഞിരപ്പള്ളി, തൂക്കുപാലം, പറവൂര്‍, ചെറുതുരുത്തി എന്നിവിടങ്ങളിലും മലപ്പുറം സോണിനു കീഴില്‍ കൂറ്റനാട്, പാണ്ടിക്കാട്, പുത്തനത്താണി, ചേളാരി എന്നിവിടങ്ങളിലും കണ്ണൂര്‍ സോണിന് കീഴില്‍ മുക്കം, വില്യാപ്പള്ളി, കമ്പളക്കാട്, മട്ടന്നൂര്‍, ബദിയടുക്ക എന്നീ സ്ഥലങ്ങളിലുമാണ് യൂനിറ്റി മാര്‍ച്ച് നടക്കുക.

സ്വാതന്ത്ര്യത്തിന്റെ ഏഴുപതിറ്റാണ്ട് പിന്നിട്ട നമ്മുടെ രാജ്യം അതിന്റെ ചരിത്രത്തിലെ ഏറ്റവും കടുത്ത വെല്ലുവിളികള്‍ നേരിടുന്ന ഒരു ഘട്ടത്തിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഹിന്ദുത്വവര്‍ഗീയ ശക്തികള്‍ ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരില്‍ വിഭജിച്ചു കഴിഞ്ഞു. പൗരന്‍മാരെ രാജ്യദ്രോഹികളായി മുദ്രകുത്തി തടവിലാക്കി കൊണ്ടിരിക്കുന്നു. ശേഷിക്കുന്നവരെ നാടുകടത്താനുള്ള ശ്രമങ്ങള്ളാണ് നടന്നുവരുന്നത്.

അസഹിഷ്ണുതയുടേയും വെറുപ്പിന്റേയും രാഷ്ട്രീയം അതിന്റെ പാരമ്യത്തിലെത്തി നില്‍ക്കുകയാണ്. വെറുപ്പും വിദ്വേഷവും വിതച്ച് വിളകൊയ്യാനുള്ള കുത്സിതനീക്കങ്ങളിലാണ് സംഘപരിവാരം. ഇതിനു ഭരണകൂടങ്ങളും മൗനാനുവാദം നല്‍കുന്നു. എന്‍ഐഎ, ഇഡി, സിബിഐ പോലുള്ള ദേശീയ ഏജന്‍സികളെ പോലും ആര്‍എസ്എസിന്റെ ചട്ടുകങ്ങളാക്കി മാറ്റി ഭരണകൂട വേട്ട തുടരുകയാണ്. പശുവിന്റെയും പ്രണയത്തിന്റെയും പേരിലുള്ള തല്ലിക്കൊലകളും ആള്‍ക്കൂട്ടക്കൊലകളും ഒരുവശത്ത് തുടരുന്നതിനൊപ്പം ലൗജിഹാദ്, ഹലാല്‍ തുടങ്ങിയ പ്രചരണങ്ങളിലൂടെ മുസ്‌ലിം െ്രെകസ്തവ സമുദായങ്ങളെ തമ്മിലടിപ്പിക്കാനും സംഘപരിവാരം പണിയെടുക്കുന്നു.

വിയോജിക്കുന്നവരെയും വിമര്‍ശിക്കുന്നവരെയും തുറങ്കിലടച്ചും കൊലപ്പെടുത്തിയും ജനാധിപത്യത്തിന് ശവക്കുഴി തോണ്ടാനുള്ള തീവ്രയത്‌നത്തിലാണ് ഹിന്ദുത്വ തീവ്രസംഘടനകള്‍. ഇതിനെതിരായി ജനങ്ങളുടെ ഒറ്റക്കെട്ടായ ചെറുത്തുനില്‍പ്പ് അനിവാര്യമായിരിക്കുന്ന സാഹചര്യമാണിതെന്നും സംസ്ഥാന എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.

Tags:    

Similar News