'അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു'; പോപുലര്‍ ഫ്രണ്ടിനെതിരായ നീക്കം അപലപനീയം: എസ്‌ക്യുആര്‍ ഇല്ല്യാസ്
ന്യൂഡല്‍ഹി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യാ നേതാക്കള്‍ക്കെതിരായ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്യായ റെയ്ഡ് അപലപനീയമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ പ്രസിഡന്റ് എസ്‌ക്യൂആര്‍ ഇല്ല്യാസ്. കേന്ദ്ര അന്വേഷണ ഏജന്‍സികളായ എന്‍ഐഎയും ഇഡിയെയും മോദി സര്‍ക്കാരിന്റെ കൂട്ടിലടച്ച തത്തയായി തരംതാഴ്ന്നതായി എസ്‌ക്യൂആര്‍ ഇല്ല്യാസ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
തീവ്രവാദത്തിന് ഫണ്ട് ചെയ്യുന്നതായും പരിശീലന ക്യാംപുകള്‍ നടത്തുന്നതുമായുള്ള വ്യാജ ആരോപണം ഉന്നയിച്ചാണ് പോപുലര്‍ ഫ്രണ്ട് നേതാക്കളെ കുടുക്കിയിരിക്കുന്നത്. അന്യായമായ റെയ്ഡുകള്‍ അവസാനിപ്പിക്കണമെന്നും നിരപരാധികളായ പോപുലര്‍ ഫ്രണ്ട് നേതാക്കളെ മോചിപ്പിക്കണമെന്നും എസ്‌ക്യുആര്‍ ഇല്ല്യാസ് ആവശ്യപ്പെട്ടു. പ്രതിപക്ഷ ശബ്ദങ്ങള്‍ ഇല്ലാതാക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ നീക്കത്തിനെതിരേ ജനങ്ങള്‍ ഐക്യപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.