കേന്ദ്ര ഏജന്‍സികള്‍ ആര്‍എസ്എസ്സിന്റെ ചട്ടുകമാകരുത്; പ്രതിഷേധമിരമ്പി പോപുലര്‍ ഫ്രണ്ടിന്റെ ഇ ഡി ഓഫിസ് മാര്‍ച്ച്
എറണാകുളം കലൂര്‍ ലിസി ജംഗ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ചില്‍ കേന്ദ്രസര്‍ക്കാരിനെതിരെയുള്ള പ്രതിഷേധം അലയടിച്ചു.മാര്‍ച്ചിനു ശേഷം പ്രതിഷേധ സമ്മേളനം പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ ഉദ്ഘാടനം ചെയ്യും
കൊച്ചി: കേന്ദ്ര ഏജന്‍സികള്‍ ആര്‍എസ്എസ്സിന്റെ ചട്ടുകമാകരുത്, കേന്ദ്രസര്‍ക്കാരിന്റെ മുസ്‌ലിം വേട്ട അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊച്ചിയിലെ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ഓഫിസിലേക്കുള്ള പ്രതിഷേധ മാര്‍ച്ച് തുടങ്ങി. എറണാകുളം കലൂര്‍ ലിസി ജംഗ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ചില്‍ കേന്ദ്രസര്‍ക്കാരിനെതിരെയുള്ള പ്രതിഷേധം അലയടിച്ചു.മാര്‍ച്ചിനു ശേഷം പ്രതിഷേധ സമ്മേളനം പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന സെക്രട്ടറി പി എ റൗഫ്,സോണല്‍ പ്രസിഡന്റ് ഹുസൈര്‍,സോണല്‍ സെക്രട്ടറി എം എച്ച് ഷിഹാസ്,ജില്ലാ പ്രസിഡന്റ് വി കെ സലീം പ്രസംഗിക്കും.സോണല്‍ പ്രസിഡന്റ് ഹുസൈര്‍,സോണല്‍ സെക്രട്ടറി എം എച്ച് ഷിഹാസ്,ജില്ലാ പ്രസിഡന്റ് വി കെ സലീം പ്രസംഗിക്കും.സോണല്‍ പ്രസിഡന്റ് ഹുസൈര്‍,സോണല്‍ സെക്രട്ടറി എം എച്ച് ഷിഹാസ്,ജില്ലാ പ്രസിഡന്റ് വി കെ സലീം,സെക്രട്ടറിമാരായ അറഫ മുത്തലിബ്, സി എ ഷിജാര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.ആര്‍എസ്എസ്സിന്റെ താല്‍പര്യത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന കളിപ്പാവകളായി കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള അന്വേഷണ ഏജന്‍സികള്‍ മാറിയിരിക്കുകയാണെന്ന് പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ ആരോപിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, എന്‍ഐഎ, ഇന്‍കംടാക്‌സ്, സിബിഐ തുടങ്ങിയ കേന്ദ്ര ഏജന്‍സികളെയെല്ലാം തങ്ങളുടെ വര്‍ഗീയവും വംശീയവും ജനവിരുദ്ധമായ അജണ്ടകള്‍ക്ക് വേണ്ടി ബിജെപി ഭരണകൂടം ഉപയോഗിക്കുകയാണ്.
ആര്‍എസ്എസ്സിനും കേന്ദ്രസര്‍ക്കാരിനും എതിരേ നില്‍ക്കുന്ന വ്യക്തികളേയും പ്രസ്ഥാനങ്ങളേയും സ്ഥാപനങ്ങളേയും വേട്ടയാടാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മുസ്‌ലിം ബിസിനസുകാരെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് തിരഞ്ഞുപിടിച്ച് തകര്‍ക്കാനും ഹിന്ദുത്വ സര്‍ക്കാര്‍ ശ്രമിക്കുന്നു. മുസ്‌ലിംകള്‍ നടത്തുന്ന വ്യാപാര, വ്യവസായ സംരംഭങ്ങള്‍ക്കെതിരേ ഇഡി, ഇന്‍കം ടാക്‌സ് തുടങ്ങിയവയെ റെയ്ഡിന് നിയോഗിക്കുകയും പിന്നാലെ സംഘപരിവാര നേതാക്കള്‍ ഭീഷണിപ്പെടുത്തി സാമ്പത്തിക ചൂഷണത്തിന് ഇരയാക്കുകയും ചെയ്യുന്നു. കേന്ദ്ര ഏജന്‍സികള്‍ കല്‍പ്പിത കഥകളുമായി മുസ്‌ലിംകള്‍ക്കെതിരേ പരാക്രമങ്ങളില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുമ്പോള്‍ കേരളത്തിലെ ബിജെപി നേതാക്കള്‍ പ്രതികളായ കോടികളുടെ കള്ളപ്പണത്തിന്റെയും കള്ളനോട്ടിന്റെയും കേസുകളില്‍ യാതൊരു നടപടിയും സ്വീകരിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ തയ്യാറാവുന്നില്ലെന്നും പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ പറഞ്ഞു.