ഓണ്‍ലൈന്‍ ക്ലാസിനിടെ അശ്ലീല വീഡിയോ; അധ്യാപകനെതിരേ പോക്‌സോ കേസ്

Update: 2020-06-09 15:08 GMT

കൊല്ലം: അഞ്ചാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസിനിടെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വിഡിയോ പങ്കുവച്ച അധ്യാപകനെതിരേ പോക്‌സേ നിയമപ്രകാരം കേസെടുത്തു. ഓയൂര്‍ ചുങ്കത്തറയിലെ എയ്ഡഡ് സ്‌കൂളിലെ അധ്യാപകനെതിരേയാണ് കേസെടുത്തത്. അധ്യാപകനെ സ്‌കൂളില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. വീഡിയോ കണ്ട രക്ഷാകര്‍ത്താക്കളും കുട്ടികളും പരാതിയുമായെത്തിയതോടെയാണ് വിവരം പുറത്തായത്. തുടര്‍ന്ന് കെഎസ്‌യു പ്രവര്‍ത്തകര്‍ നടപടി ആവശ്യപ്പെട്ട് പൂയപ്പള്ളി പോലിസ് സ്‌റ്റേഷനിലേക്കു മാര്‍ച്ച് നടത്തി. ഒടുവില്‍ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഹെഡ്മാസ്റ്ററും മാനേജ്‌മെന്റും തീരുമാനിക്കുകയായിരുന്നു. ഹെഡ്മാസ്റ്ററുടെ പരാതിയിലാണ് പൂയപ്പള്ളി പോലിസ് കേസെടുത്തത്. സംഭവത്തെ തുടര്‍ന്ന് അധ്യാപകന്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ ഭാര്യയും ഇതേ സ്‌കൂളിലെ അധ്യാപികയാണ്.




Tags:    

Similar News