ബാബരി മസ്ജിദ് തകര്‍ക്കാന്‍ പങ്കാളിയായിരുന്നെന്ന പരാമര്‍ശം; പ്രജ്ഞാ സിംഗിനെതിരേ കേസെടുക്കും
മധ്യപ്രദേശ് തിരഞ്ഞെടുപ്പ് ഓഫിസറുടേതാണ് ഉത്തരവ്. ബാബറി മസ്ജിദ് തകര്‍ക്കുന്നതില്‍ താന്‍ പങ്കാളിയായിരുന്നുവെന്നാണ് ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന പ്രജ്ഞാ സിംഗ് ഠാക്കൂറിന്റെ വിവാദ പരാമര്‍ശം.
ഭോപ്പാല്‍: ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ പ്രജ്ഞാ സിംഗ് ഠാക്കൂറിനെതിരെ കേസെടുക്കാന്‍ ഉത്തരവ്. മധ്യപ്രദേശ് തിരഞ്ഞെടുപ്പ് ഓഫിസറുടേതാണ് ഉത്തരവ്. ബാബറി മസ്ജിദ് തകര്‍ക്കുന്നതില്‍ താന്‍ പങ്കാളിയായിരുന്നുവെന്നാണ് ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നപ്രജ്ഞാ സിംഗ് ഠാക്കൂറിന്റെ വിവാദ പരാമര്‍ശം.
ബാബറി മസ്ജിദ് പൊളിക്കാന്‍ താനുണ്ടായിരുന്നെന്ന പ്രസ്താവന വിവാദമായതോടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ രണ്ടാമത്തെ നോട്ടീസും നല്‍കിയിരുന്നു. രാമക്ഷേത്ര നിര്‍മാണത്തില്‍ നിന്ന് തങ്ങളെ ആര്‍ക്കും തടയാനാവില്ലെന്നും പ്രജ്ഞാ സിംഗ് വ്യക്തമാക്കിയിരുന്നു. മല്‍സരിക്കാനിറങ്ങി ഒരാഴ്ചയാകും മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ രണ്ടാമത്തെ നോട്ടീസാണ് ഇവര്‍ക്ക് ലഭിക്കുന്നത്.
നേരത്തെ മുംബൈ ആക്രമണത്തില്‍ കൊല്ലപ്പെട്ട എടിഎസ് തലവന്‍ ഹേമന്ദ് കര്‍ക്കരെയ്‌ക്കെതിരെ നടത്തിയ പരാമര്‍ശം വന്‍ വിവാദമായിരുന്നു. കര്‍ക്കറെ കൊല്ലപ്പെട്ടത് തന്റെ ശാപം കൊണ്ടെന്നായിരുന്നു ഇവരുടെ വിവാദ പ്രസ്താവന.