സിഎഎ സമര പോരാളി ഷര്‍ജീല്‍ ഉസ്മാനി 'അറസ്റ്റില്‍'

യുപി പോലിസില്‍ നിന്നുള്ളവരാണെന്ന് അവകാശപ്പെടുന്ന അഞ്ചംഗ സംഘം ഉത്തര്‍പ്രദേശിലെ അഅ്‌സംഗഢില്‍നിന്നാണ് ഷര്‍ജീലിനെ അറസ്റ്റ് ചെയ്ത്.

Update: 2020-07-08 16:56 GMT

ലക്‌നോ: സിഎഎ വിരുദ്ധ സമരങ്ങളിലെ മുന്നണിപ്പോരാളിയായ അലിഗഡ് മുസ്‌ലിം സര്‍വകലാശാല മുന്‍ വിദ്യാര്‍ഥി ഷര്‍ജീല്‍ ഉസ്മാനി 'അറസ്റ്റില്‍'. യുപി പോലിസില്‍ നിന്നുള്ളവരാണെന്ന് അവകാശപ്പെടുന്ന അഞ്ചംഗ സംഘം ഉത്തര്‍പ്രദേശിലെ അഅ്‌സംഗഢില്‍നിന്നാണ് ഷര്‍ജീലിനെ അറസ്റ്റ് ചെയ്ത്. യുപി ക്രൈംബ്രാഞ്ചില്‍നിന്നുള്ളവരാണെന്ന് അവകാശപ്പെടുന്ന മഫ്തിയിലെത്തിയ അജ്ഞാതരായ അഞ്ചംഗ സംഘം വീടിന് സമീപത്തുനിന്ന് ഷര്‍ജീലിനെ കടത്തിക്കൊണ്ടുപോവുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ അറിയിച്ചു.

അറസ്റ്റ് വാറന്റോ മറ്റോ ഇല്ലാതെ മഫ്തിയിലാണ് സംഘമെത്തിയത്. ഷര്‍ജീലിന്റെ ലാപ്‌ടോപ്പും പുസ്തകങ്ങളും അവര്‍ എടുത്തുകൊണ്ടുപോയതായും ബന്ധുവിനെ ഉദ്ധരിച്ച് കാരവന്‍ ഇന്ത്യ റിപോര്‍ട്ട് ചെയ്തു. ഇദ്ദേഹത്തിന്റെ അറസ്റ്റ് പോലിസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

അറസ്റ്റ് വാറന്റില്ലാതെ മഫ്തിയിലാണ് സംഘം ഷര്‍ജീലിനെ പിടിച്ചുകൊണ്ടുപോയത്. അവര്‍ അവന്റെ ലാപ്‌ടോപ്പും പുസ്തകങ്ങളും കൊണ്ടുപോയി. നിയമാനുസൃതമായ അറസ്റ്റ് ഇങ്ങനെയല്ലെന്ന് ഷര്‍ജീലിന്റെ പിതാവ്് 'കാരവന്‍ ഇന്ത്യ'യോട് പറഞ്ഞു. കഴിഞ്ഞ വര്‍ഷം അലിഗഢിലുണ്ടായ സിഎഎ വിരുദ്ധ പ്രക്ഷോഭത്തിനിടെയുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് ഷര്‍ജീലിനെതിരേ യുപി പോലിസ് നിരവധി കള്ളക്കേസുകള്‍ ചുമത്തിയിരുന്നു. അലിഗഢ് പോലിസ് ഇദ്ദേഹത്തിനെതിരേ 307 (കൊലപാതക ശ്രമം) ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നു.

അലിഗഡ് സര്‍വകലാശാളയിലെ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥിയായിരുന്നു ഷര്‍ജീല്‍. സിഎഎയ്‌ക്കെതിരായപ്രക്ഷോഭങ്ങളില്‍ അദ്ദേഹം സജീവമായി ഇടപെട്ടിരുന്നു. പഠന ശേഷം ജനാധിപത്യം, ഇന്ത്യന്‍ മുസ്‌ലിംകള്‍ തുടങ്ങിയ വിഷയങ്ങളില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ശബ്ദമുയര്‍ത്തിയ ഷര്‍ജീല്‍ ഫസ്റ്റ് പോസ്റ്റ്, ന്യൂസ്‌ലണ്ടറി എന്നിവയുള്‍പ്പെടെ നിരവധി പ്രസിദ്ധീകരണങ്ങളില്‍ ലേഖനം എഴുതിയിരുന്നു.

Tags:    

Similar News