ആസ്‌ത്രേലിയന്‍ ഹൈകമീഷണഷര്‍ ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ചു; പ്രതിഷേധവുമായി ക്രൈസ്തവ നേതൃത്വം
തീവ്ര ഹിന്ദുത്വ ഗ്രൂപ്പായ ആര്‍എസ്എസ്സിന്റെ ഭാഗമായ ബജ്രംഗ്ദള്‍ തങ്ങളുടെ പൗരനായ എബ്രഹാം സ്‌റ്റെയിനിനെയും കൗമാരക്കാരായ മക്കളെയും ക്രൂരമായി കൊലപ്പെടുത്തിയ കാര്യം ആസ്‌ത്രേലിയന്‍ ഭരണകൂടം മറന്നോയെന്ന് അവര്‍ ചോദിച്ചു.
ന്യൂഡല്‍ഹി: നാഗ്പുരിലെ ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ച ആസ്‌ട്രേലിയന്‍ ഹൈകമീഷണര്‍ക്കെതിരെ ആഞ്ഞടിച്ച് രാജ്യത്തെ പ്രമുഖ ക്രൈസ്തവ നേതാക്കളും ആക്റ്റീവിസ്റ്റുകളും.
തീവ്ര ഹിന്ദുത്വ ഗ്രൂപ്പായ ആര്‍എസ്എസ്സിന്റെ ഭാഗമായ ബജ്രംഗ്ദള്‍ തങ്ങളുടെ പൗരനായ എബ്രഹാം സ്‌റ്റെയിനിനെയും കൗമാരക്കാരായ മക്കളെയും ക്രൂരമായി കൊലപ്പെടുത്തിയ കാര്യം ആസ്‌ത്രേലിയന്‍ ഭരണകൂടം മറന്നോയെന്ന് അവര്‍ ചോദിച്ചു.
#BarryMustResign: എന്ന ഹാഷ്ടാഗിന് കീഴെ ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ച ആസ്‌ത്രേലിയന്‍ ഡിപ്ലോമാറ്റ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഒരു പെറ്റീഷന്‍ കാംപയിനും പ്രശസ്ത പത്രപ്രവര്‍ത്തകന്‍ പീറ്റര്‍ ഫ്രീഡ്രിക്ക് തുടക്കമിട്ടിട്ടുണ്ട്. നവംബര്‍ 15നാണ് ആസ്‌ട്രേലിയന്‍ ഹൈകമീഷണണര്‍ ബാരി ഓ ഫെറല്‍ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിനെ സന്ദര്‍ശിച്ചത്. ആര്‍എസ്എസിന്റെ കെ ബി ഹെഡ്‌ഗേവാര്‍, എം എസ് ഗോള്‍വാക്കര്‍ എന്നിവരുടെ ചിത്രത്തിനു മുമ്പില്‍ ഇരുവരും ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തിരുന്നു. ക്രിസ്ത്യന്‍ ആക്റ്റീവിസ്റ്റ് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ് നേതാവ് എ സി മിഖേയാലും കടുത്ത ഭാഷയിലാണ് സന്ദര്‍ശനത്തെ അപലപിച്ചത്. ഹൈക്കമ്മീഷണറുടെ സന്ദര്‍ശനത്തിനെതിരേ ആസ്‌ത്രേലിയയിലും കനത്ത പ്രതിഷേധമുയരുന്നുണ്ട്. സന്ദര്‍ശനം രാജ്യത്തിന് നാണക്കേടാണെന്ന് മുന്‍ ആസ്‌ട്രേലിയന്‍ സെനറ്റര്‍ ലീ റിയന്നന്‍ പ്രതികരിച്ചു.
''ആര്‍.എസ്.എസ് ഹിറ്റ്‌ലറില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട് വംശീയ ആശയത്തിനും തീവ്ര ഹിന്ദുത്വത്തിനും വേണ്ടി നിലകൊണ്ടുന്നവരാണ്'' 2011 മുതല്‍ 2018 വരെ ന്യൂ സൗത്ത് വെയില്‍സിനെ പ്രതിനിധീകരിച്ച സെനറ്റര്‍ റിയന്നോന്‍ പ്രതികരിച്ചു.ഓസ്‌ട്രേലിയന്‍ മാധ്യമ പ്രവര്‍ത്തകരായ സി.ജെ വെര്‍ലെമാന്‍, പീറ്റര്‍ ഫ്രെഡറിക് അടക്കമുള്ളവരും ഹൈകമീഷണര്‍ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഹൈകമീഷണറുടെ രാജി ആവശ്യപ്പെട്ടുള്ള കത്തില്‍ 1300ഓളം പേര്‍ ഒപ്പുവെച്ചു.