ഹിജാബ് സമരത്തിന് ഐക്യദാര്‍ഢ്യം; കൊല്‍കത്തയില്‍ റോഡ് ഉപരോധിച്ച് വനിതകള്‍ (വീഡിയോ)
കൊല്‍കത്ത: കര്‍ണാടകയില്‍ ഹിന്ദുത്വ ഭീഷണിയെ തുടര്‍ന്ന് വിദ്യാലയങ്ങളില്‍ ഹിജാബ് നിരോധിച്ചതില്‍ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ച് വനിതകള്‍. ഹിജാബ് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് നടത്തിയ റാലിക്ക് ശേഷമാണ് വനിതകള്‍ റോഡ് ഉപരോധിച്ചത്.
Chakka jam at Ballygunge. Protest in Kolkata today in solidarity with the Hijabi women of Karnataka.
— Ronny Sen (@ronnysen) February 16, 2022
Hajra, Kolkata. February, 2022. pic.twitter.com/FW2S4lSC4H
ഹിജാബ് നിരോധനം മൗലികാവകാശ ലംഘനമാണെന്നും ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.
"Angry women will change the world." Chakka jam at Ballygunge. Protest in Kolkata today in solidarity with the Hijabi women of Karnataka.
— Ronny Sen (@ronnysen) February 16, 2022
Hajra, Kolkata. February, 2022. pic.twitter.com/iYiGcZjIB3
ഹിജാബ് നിരോധനത്തിനെതിരേ ദേശവ്യാപകമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു വരുന്നതിനിടേയാണ് കൊല്‍കത്തയില്‍ 'ചക്കാ ജാം' നടത്തിയത്. ഹിജാബ് നിരോധിനത്തിനെതിരേ ഇന്ന് കര്‍ണാടകയിലും വ്യാപക പ്രതിഷേധമുയര്‍ന്നു. വിദ്യാര്‍ഥിനികള്‍ പരീക്ഷയും ക്ലാസും ബഹിഷ്‌കരിച്ച് തെരുവിലിറങ്ങി. ഹിജാബ് തങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമാണെന്നും അല്ലാതെ മതപരമായ പ്രകടനമല്ലെന്നും വിദ്യാര്‍ഥിനികള്‍ പറഞ്ഞു. ജനിച്ചത് മുതല്‍ ഹിജാബ് ധരിക്കുന്നുണ്ടെന്നും മരണം വരേ അത് തുടരുമെന്നും വിദ്യാര്‍ഥിനികള്‍ പറഞ്ഞു.