ഭീമ കൊറേഗാവ്; ഗൗതം നവലാഖയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പൂനെ കോടതി തള്ളി.
നവ്‌ലാഖയ്ക്കും കേസിലെ മറ്റുള്ളവര്‍ക്കും മാവോവാദി ബന്ധമുണ്ടെന്നും സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ച് അഭിഭാഷക സുധാ ഭരദ്വാജ്, സാമൂഹ്യ പ്രവര്‍ത്തകരായ അരുണ്‍ ഫേരേറിയ, ഗൗതം നവ്‌ലാഖ, വരവര റാവു, വെര്‍നോണ്‍ ഗോണ്‍സാല്‍വസ് എന്നിവര്‍ക്കെതിരേയും യുഎപിഎ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു
ന്യൂഡല്‍ഹി: ഭീമ കൊറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് മാവോവാദി ബന്ധമാരോപിച്ച് പോലിസ് പ്രതിചേര്‍ക്കപ്പെട്ട പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ ഗൗതം നവ്‌ലാഖ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. പൂനെ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
ഇന്നലെയാണ് ഗൗതം നവ്‌ലാഖ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. എന്നാല്‍ ജമ്യാപേക്ഷ ഈ മാസം 13 വരെ നീട്ടിവെക്കുകയായിരുന്നു. ഈ കാലയളവുവരെ അദ്ദേഹത്തിനെതിരേ നടപടിയെടുക്കരുതെന്നും കോടതി വിധിച്ചിരുന്നു. തിങ്കളാഴ്ച, ബോംബെ ഹൈക്കോടതി ഡല്‍ഹി ആസ്ഥാനമായുള്ള അറസ്റ്റ് ജാമ്യാപേക്ഷ തള്ളുകയും പിന്നീട് പൂനെയിലെ സെഷന്‍സ് കോടതിയെ സമീപിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
2017 ഡിസംബര്‍ 31നു പൂനെയില്‍ എല്‍ഗാര്‍ പരിഷത്ത് നടത്തിയ ഭീമ കൊറേഗാവ് അനുസ്മരണ സമ്മേളനത്തില്‍ വിദ്വേഷപ്രസംഗം നടത്തി സംഘര്‍ഷത്തിന് ശ്രമിച്ചെന്ന കുറ്റം ചുമത്തി ഗൗതം നവ്‌ലാഖ അടക്കമുള്ള സാമൂഹികപ്രവര്‍ത്തകര്‍ക്കെതിരേ പോലിസ് കേസെടുത്തത്.
ഈ കുറ്റം ചുമത്തി പൂനെ പോലിസ് നവലാഖയെ അറസ്റ്റ് ചെയ്തിരുന്നു. എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നവലാഖ നേരത്തെ ബോംബെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും പോലിസിന്റെ എഫ്‌ഐആര്‍ പ്രഥമദൃഷ്ട്യാ ശരിവെക്കുകയും നവലാഖയുടെ ഹരജി തള്ളുകയുമായിരുന്നു. അതേസമയം, ബോംബെ ഹൈക്കോടതി നവലാഖയ്ക്ക് ഒക്ടോബര്‍ നാലു വരെ അറസ്റ്റില്‍ നിന്നും പരിരക്ഷ നല്‍കുകയും ചെയ്തിരുന്നു.
നവ്‌ലാഖയ്ക്കും കേസിലെ മറ്റുള്ളവര്‍ക്കും മാവോവാദി ബന്ധമുണ്ടെന്നും സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ച് അഭിഭാഷക സുധാ ഭരദ്വാജ്, സാമൂഹ്യപ്രവര്‍ത്തകരായ അരുണ്‍ ഫേരേറിയ, ഗൗതം നവ്‌ലാഖ, വരവര റാവു, വെര്‍നോണ്‍ ഗോണ്‍സാല്‍വസ് എന്നിവര്‍ക്കെതിരേയും യുഎപിഎ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു. നവലാഖെ മാവോവാദി ഗ്രൂപ്പില്‍ അംഗമാണെന്ന പോലിസ് വാദം തെറ്റാണെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ മനു അഭിഷേക് സിങ്‌വി ചൂണ്ടിക്കാട്ടി.