സുവര്‍ണ ക്ഷേത്രത്തിനകം 'അശുദ്ധമാക്കാന്‍' ശ്രമിച്ച യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

നിരോധിത പ്രദേശത്തേക്ക് അതിക്രമിച്ച് കയറിയ യുവാവ് ശ്രീ ഗുരു ഗ്രന്ഥ സാഹിബിന്റെ സ്വരൂപത്തിനു മുന്നില്‍ സൂക്ഷിച്ച സ്വര്‍ണ്ണ വാള്‍ എടുക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Update: 2021-12-18 17:05 GMT

അമൃത്സര്‍: സുവര്‍ണ ക്ഷേത്രത്തിലെ വിശുദ്ധ ഗുരു ഗ്രന്ഥ സാഹിബിനെ അവഹേളിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. നിരോധിത പ്രദേശത്തേക്ക് അതിക്രമിച്ച് കയറിയ യുവാവ് ശ്രീ ഗുരു ഗ്രന്ഥ സാഹിബിന്റെ സ്വരൂപത്തിനു മുന്നില്‍ സൂക്ഷിച്ച സ്വര്‍ണ്ണ വാള്‍ എടുക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്ജിപിസി) ഓഫിസില്‍ ഏല്‍പ്പിക്കുകയും അവിടെ വച്ച് മര്‍ദ്ദനമേല്‍ക്കുകയുമായിരുന്നു. സിഖ് മതസ്ഥരുടെ വിശുദ്ധ ഗ്രന്ഥമായി കണക്കാക്കുന്നതാണ് ഗുരുഗ്രന്ഥ സാഹിബ്.

ഇന്ന് വൈകുന്നേരത്തെ പ്രാര്‍ത്ഥനയുടെ സമയത്ത് ഒരാള്‍ സുരക്ഷാ വേലി ചാടി അതീവ സുരക്ഷാ മേഖലയിലേക്ക് കടന്നു. 20-25 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവാണ് ചാടിക്കടന്നത്. കൊല്ലപ്പെട്ട യുവാവ് യുപി സ്വദേശിയാണെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍.

അവിടെ കൂടിനിന്നിരുന്ന ആളുകള്‍ അയാളെ ഇടനാഴിയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും മര്‍ദിക്കുകയുമായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് അമൃത്സര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ പരമീന്ദര്‍ സിങ് പറഞ്ഞു.


Tags:    

Similar News