അഫ്ഗാനിലെ അമേരിക്കയുടെ നേട്ടം വട്ടപൂജ്യം: തുറന്നടിച്ച് റഷ്യ

രണ്ടു പതിറ്റാണ്ട് നീണ്ട യുദ്ധത്തില്‍ തകര്‍ന്ന അഫ്ഗാനില്‍ യുഎസ് സൈന്യം 'അവരുടെ നയങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍' ശ്രമിച്ചുവെന്നും അത് ഇത് ഒരു വ്യര്‍ത്ഥ വ്യായാമമായി മാറിയെന്നും പുടിന്‍ കുറ്റപ്പെടുത്തി.

Update: 2021-09-01 16:40 GMT

മോസ്‌കോ: അഫ്ഗാനിസ്ഥാനിലെ അമേരിക്കയുടെ 20 വര്‍ഷത്തെ പ്രവര്‍ത്തനം ദുരന്തങ്ങളിലും നഷ്ടങ്ങളിലും മാത്രമാണ് അവസാനിച്ചതെന്ന് റഷ്യന്‍ പ്രസിഡന്റ് വഌദ്മീര്‍ പുടിന്‍. പാശ്ചാത്യ രാജ്യങ്ങള്‍ അവരുടെ മൂല്യങ്ങള്‍ പാശ്ചാത്യേതര രാജ്യങ്ങളില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതിനെ തുറന്നെതിര്‍ക്കാറുള്ള റഷ്യന്‍ നേതാവാണ് പുടിന്‍.

അമേരിക്കന്‍ സമ്പൂര്‍ണമായി സൈന്യത്തെ പിന്‍വലിക്കുന്നതിനു മുമ്പ് താലിബാന്‍ അധികാരം പിടിച്ചെടുത്ത അഫ്ഗാനിസ്താനിലെ യുഎസ് നയങ്ങളുടെ നിശിത വിമര്‍ശകരാണ് റഷ്യ. രണ്ടു പതിറ്റാണ്ട് നീണ്ട യുദ്ധത്തില്‍ തകര്‍ന്ന അഫ്ഗാനില്‍ യുഎസ് സൈന്യം 'അവരുടെ നയങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍' ശ്രമിച്ചുവെന്നും അത് ഇത് ഒരു വ്യര്‍ത്ഥ വ്യായാമമായി മാറിയെന്നും പുടിന്‍ കുറ്റപ്പെടുത്തി.

പുറത്തുനിന്ന് എന്തെങ്കിലും അടിച്ചേല്‍പ്പിക്കുന്നത് അസാധ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്‌കൂള്‍ വര്‍ഷത്തിന്റെ തുടക്കത്തില്‍ റഷ്യന്‍ വിദൂര കിഴക്കന്‍ നഗരമായ വ്‌ലാഡിവോസ്‌റ്റോക്കില്‍ കൗമാരക്കാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഫ്ഗാനിസ്ഥാനില്‍ റഷ്യ ഇടപെടില്ലെന്നും സോവിയറ്റ് അധിനിവേശത്തില്‍ നിന്ന് മോസ്‌കോ പഠിച്ചെന്നും പുടിന്‍ കഴിഞ്ഞയാഴ്ച അഭിപ്രായപ്പെട്ടിരുന്നു.

അഫ്ഗാന്‍ അഭയാര്‍ത്ഥികളെ മോസ്‌കോ സഖ്യകക്ഷികളായ മധ്യേഷ്യന്‍ രാജ്യങ്ങളില്‍ പാര്‍പ്പിക്കാനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ശ്രമത്തിനെതിരേയും അദ്ദേഹം വിമര്‍ശനമുന്നയിച്ചു.കാബൂളിലെ പുതിയ നേതൃത്വത്തെക്കുറിച്ച് മോസ്‌കോ ജാഗ്രതയോടെയുള്ള ശുഭാപ്തി വിശ്വാസത്തിലാണെന്നും അവരുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News