പാലക്കാട് യുഡിഎഫിനോട് ക്ഷമിച്ച് പി വി അന്‍വര്‍; സ്ഥാനാര്‍ഥിയെ പിന്‍വലിക്കും
ചേലക്കര മണ്ഡലത്തില്‍ ഡിഎംകെ എല്‍ഡിഎഫിനും യുഡിഎഫിനും എതിരായി മല്‍സരിക്കും.
പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ പ്രഖ്യാപിച്ച് പി വി അന്‍വര്‍. ഡിഎംകെയുടെ മിന്‍ഹാജിനെ പിന്‍വലിക്കുകയാണെന്നും പാലക്കാട്ട് നടത്തിയ ശക്തിപ്രകടനത്തിന് ശേഷം അന്‍വര്‍ വ്യക്തമാക്കി. ബിജെപിയുടെ വര്‍ഗീയരാഷ്ട്രീയത്തെ എതിര്‍ക്കാനാണ് സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിന് പൂര്‍ണപിന്തുണ നല്‍കുകയാണ്.
കോണ്‍ഗ്രസ് നടത്തിയ വ്യക്തിപരമായ അധിക്ഷേപങ്ങള്‍ ക്ഷമിച്ചു കൊടുക്കുകയാണ്. യുഡിഎഫിനെ പിന്തുണച്ചില്ലെങ്കില്‍ ബിജെപി അധികാരത്തിലെത്തുന്ന സാഹചര്യം ഒഴിവാക്കാനാണ് തീരുമാനം. പാലക്കാട്ട് രാഹുലിന് വേണ്ടി പ്രചരണത്തിനിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ചേലക്കര മണ്ഡലത്തില്‍ ഡിഎംകെ എല്‍ഡിഎഫിനും യുഡിഎഫിനും എതിരായി മല്‍സരിക്കും.