കണ്ണൂരില്‍ റാഗിങ്; ബിരുദ വിദ്യാര്‍ഥി ആശുപത്രിയില്‍

Update: 2023-11-16 18:08 GMT

കണ്ണൂര്‍: സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗിങിന് ഇരയാക്കിയതിനെ തുടര്‍ന്ന് ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥി ആശുപത്രിയില്‍. കാഞ്ഞിരോട് നഹര്‍ കോളജിലെ ഒന്നാം വര്‍ഷ ബി എ ഇംഗ്ലീഷ് വിദ്യാര്‍ത്ഥി ഉളിയിലെ വി പി ഫര്‍ഹാനെയാണ് സീനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതെന്നാണ് പരാതി. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളായ എട്ടോളം പേര്‍ ചേര്‍ന്ന് കോളജില്‍ നിന്നു പുറത്തേക്ക് വിളിച്ചുകൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. മര്‍ദ്ദനത്തില്‍ ഇടത് ചെവിക്ക് സാരമായി പരിക്കേറ്റ ഫര്‍ഹാനെ തലശ്ശേരി ഇന്ദിരഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരത്തെയും ഇതേ കോളജില്‍ നിരവധി വിദ്യാര്‍ഥികള്‍ റാഗിങിന് ഇരകളായിരുന്നതായി ആരോപണം ഉയര്‍ന്നിരുന്നെങ്കിലും ഒതുക്കിത്തീര്‍ക്കുകയായിരുന്നു. ഫര്‍ഹാന്റെ രക്ഷിതാക്കള്‍ ചക്കരക്കല്‍ പോലിസില്‍ പരാതി നല്‍കി.

Tags:    

Similar News