ഗുജറാത്തില്‍ റാഗിങ്ങിനിടെ മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു

18 കാരനായ വിദ്യാര്‍ഥിയെ ഹോസ്റ്റലില്‍ വെച്ച് സീനിയേഴ്സ് റാഗ് ചെയ്യുകയായിരുന്നു

Update: 2024-11-18 06:19 GMT

ന്യൂഡല്‍ഹി: ഗുജറാത്തിലെ മെഡിക്കല്‍ കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥി റാഗിംങിനെ തുടര്‍ന്ന് മരിച്ചു.പടാനിലെ ധാര്‍പൂരിലുള്ള ജി.എം.ഇ.ആര്‍.എസ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ ഹോസ്റ്റലില്‍ വെച്ച് സീനിയേഴ്സ് റാഗ് ചെയ്യുകയായിരുന്നു. റാഗിങ്ങിനിടെ വിദ്യാര്‍ഥിയെ സീനിയേഴ്സ് മൂന്ന് മണിക്കൂര്‍ തുടര്‍ച്ചയായി നിര്‍ത്തിയതിനെ തുടര്‍ന്നാണ് മരണമെന്നാണ് നിഗമനം. സുരേന്ദ്രനഗര്‍ ജില്ലയിലെ ജെസ്ദ ഗ്രാമത്തില്‍ നിന്നുള്ള അനില്‍ നട്വര്‍ഭായ് മെഥാനിയ ആണ് കൊല്ലപ്പെട്ടത് . മൂന്ന് മണിക്കൂറോളം നിന്നതിനേ തുടര്‍ന്ന് വിദ്യാര്‍ഥി കുഴഞ്ഞുവീണ് അബോധാവസ്ഥയിലായെന്നാണ് പരാതി. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപെടുകയായിരുന്നു.

. 'ഇന്നലെ കോളേജില്‍ നിന്ന് ഞങ്ങള്‍ക്ക് ഒരു കോള്‍ വന്നു, അനില്‍ കുഴഞ്ഞുവീണു, ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് പറഞ്ഞു. ഞങ്ങള്‍ ഇവിടെ എത്തിയപ്പോള്‍, മൂന്നാം വര്‍ഷവിദ്യാര്‍ഥികള്‍ അവനെ റാഗ് ചെയ്തതായി ഞങ്ങള്‍ക്ക് മനസിലായി. ഞങ്ങള്‍ക്ക് നീതി വേണം,'അനിലിന്റെ ബന്ധുവായ ധര്‍മേന്ദ്ര പറഞ്ഞു. വിദ്യാര്‍ഥിയുടെ പിതാവിന്റെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്ന് മുതിര്‍ന്ന പോലിസ് ഓഫീസര്‍ കെ കെ പാണ്ഡ്യ പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം നടത്തി സംഭവത്തെക്കുറിച്ച് റിേപാര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.




Tags:    

Similar News