ഹിന്ദു പുതുവര്‍ഷത്തോടനുബന്ധിച്ച് കലാപം: കരൗലിയില്‍ കര്‍ഫ്യൂ ഏപ്രില്‍ 17 വരെ നീട്ടി

Update: 2022-04-14 14:53 GMT

കരൗലി: രാമ നവമി ആഘോഷത്തോടനുബന്ധിച്ച് ഹിന്ദുത്വര്‍ കലാപം അഴിച്ചുവിട്ട കരൗലിയില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ ഏപ്രില്‍ 17 വരെ നീട്ടി. നഗരത്തിലെ ക്രമസമാധാന നില സാധാരണ നിലയിലാവാത്ത സാഹചര്യത്തിലാണ് കര്‍ഫ്യൂ നീട്ടിയത്.

അതേസമയം, ഏപ്രില്‍ 15 മുതല്‍ 16 വരെ രണ്ട് ദിവസം കര്‍ഫ്യൂവില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. മാര്‍ക്കറ്റുകള്‍ രാവിലെ 6:00 മുതല്‍ വൈകുന്നേരം 6:00 വരെ തുറന്നിരിക്കും.

ഏപ്രില്‍ 2 ന് ഹിന്ദു പുതുവര്‍ഷമായ നവ സംവത്സറിനോടനുബന്ധിച്ച് നടന്ന ബൈക്ക് റാലിക്കിടേയാണ് മുസ് ലിം ഭൂരിപക്ഷ മേഖലയില്‍ ആക്രമണം അഴിച്ചുവിട്ടത്. ബൈക്ക് റാലിക്ക് നേരെ കല്ലെറിഞ്ഞു എന്നാരോപിച്ചായിരുന്നു ഹിന്ദുത്വരുടെ ആക്രമണം. വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി), രാഷ്ട്രീയ സ്വയംസേവക് സംഘ് (ആര്‍എസ്എസ്), ബജ്‌റംഗ്ദള്‍ എന്നിവയുള്‍പ്പെടെയുള്ള വലതുപക്ഷ സംഘടനകളാണ് റാലി നടത്തിയതെന്ന് പോലിസ് പറഞ്ഞു. അക്രമത്തില്‍ 35 ഓളം പേര്‍ക്ക് പരിക്കേറ്റു. മുസ് ലിംകളുടെ സ്ഥാപനങ്ങളും വീടുകളും അഗ്നിക്കിരയാക്കി.

Tags:    

Similar News