രാമക്ഷേത്ര നിര്‍മാണം മതനിരപേക്ഷത തകര്‍ക്കും: എന്‍ഡബ്ല്യുഎഫ്

അഞ്ച് നൂറ്റാണ്ട് കാലം മുസ്‌ലിംകള്‍ ആരാധന നിര്‍വ്വഹിച്ച ബാബരിയുടെ താഴികക്കുടങ്ങള്‍ സംഘപരിവാരം തകര്‍ത്തപ്പോള്‍ രാജ്യം ഭരിച്ച കോണ്‍ഗ്രസ് നേതാക്കള്‍ അന്ന് നോക്കുകുത്തിയായി നില്‍ക്കുകയായിരുന്നു. അവരുടെ നിലപാടില്‍ ഇന്നും യാതൊരു മാറ്റവും വന്നിട്ടില്ലെന്ന് തെളിയിക്കുന്ന പ്രസ്താവനകളാണ് നേതാക്കളില്‍ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മു

Update: 2020-08-04 15:44 GMT

കോഴിക്കോട്: ബാബരി ഭൂമിയില്‍ രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുന്നതിലൂടെ ഇന്ത്യയിലെ മതനിരപേക്ഷത പൂര്‍ണമായി തകരുമെന്ന് നാഷണല്‍ വിമന്‍സ് ഫ്രണ്ട് അഭിപ്രായപെട്ടു. രാജ്യത്തെ മതേതരത്വം സംരക്ഷിക്കാനുള്ള ഏക മാര്‍ഗം ചരിത്ര പ്രധാനമായ ബാബരി പള്ളി പുനര്‍നിര്‍മ്മിക്കുക എന്നതാണ്. നാഷണല്‍ വിമന്‍സ് ഫ്രണ്ട് അതിനു വേണ്ടി എക്കാലവും ധീരമായി നിലകൊള്ളുമെന്ന് ദേശീയ പ്രസിഡന്റ് ഷാഹിദ അസ്‌ലം വ്യക്തമാക്കി.

അഞ്ച് നൂറ്റാണ്ട് കാലം മുസ്‌ലിംകള്‍ ആരാധന നിര്‍വ്വഹിച്ച ബാബരിയുടെ താഴികക്കുടങ്ങള്‍ സംഘപരിവാരം തകര്‍ത്തപ്പോള്‍ രാജ്യം ഭരിച്ച കോണ്‍ഗ്രസ് നേതാക്കള്‍ അന്ന് നോക്കുകുത്തിയായി നില്‍ക്കുകയായിരുന്നു. അവരുടെ നിലപാടില്‍ ഇന്നും യാതൊരു മാറ്റവും വന്നിട്ടില്ലെന്ന് തെളിയിക്കുന്ന പ്രസ്താവനകളാണ് നേതാക്കളില്‍ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മുസ്‌ലിം സമുദായത്തെ കോണ്‍ഗ്രസ് വോട്ട് ബാങ്ക് മാത്രമായി കണക്കാക്കുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്.

ബാബരി മസ്ജിദ് തകര്‍ത്തതിലൂടെ രാജ്യത്തെ വര്‍ഗീയിമായി വിഭജിച്ച് അധികാരത്തിലെത്തിയ തീവ്രഹിന്ദുത്വ വിഭാഗങ്ങളെ എതിര്‍ത്ത മറ്റ് മതേതര കക്ഷികള്‍ ഇപ്പോള്‍ നിശബ്ദത പാലിക്കുകയോ, ഹിന്ദുത്വ വിഭാഗങ്ങളോട് ചേര്‍ന്ന് ക്ഷേത്ര നിര്‍മ്മാണത്തെ അനുകൂലിക്കുകയോ ചെയ്യുന്നത് പരിതാപകരമാണെന്നും ഷാഹിദ അസ്‌ലം കൂട്ടിച്ചേര്‍ത്തു.


Tags:    

Similar News