രാമനവമി: സംഘപരിവാര്‍ വംശീയ ആക്രമണങ്ങള്‍ക്കെതിരേ പ്രതിരോധം തീര്‍ക്കണമെന്ന് രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍
തിരുവനന്തപുരം: രാമനവമി ആഘോഷങ്ങളുടെ മറവില്‍ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ സംഘപരിവാര്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന വംശീയ ആക്രമണങ്ങള്‍ ജനാധിപത്യ, മതേതര ഇന്ത്യയെ വെല്ലുവിളിക്കുന്നതാണെന്നും പൗരസമൂഹത്തിന്റെ സമാധാന ജീവിതത്തെ തടസ്സപ്പെടുത്തുന്നതാണെന്നും രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍. മാംസ ഭക്ഷണം വിളമ്പിയതിന്റെ പേരില്‍ ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയിലെ ഹോസ്റ്റലില്‍ വിദ്യാര്‍ഥികളെ ക്രൂരമായി തല്ലിച്ചതച്ച സംഭവം മുതല്‍ ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ സംഘപരിവാര്‍ വ്യാപകമായ അക്രമം നടത്തുകയാണ്.
മുസ്‌ലിംകളുടെ വീടുകളും പള്ളിയും ദര്‍ഗയും അക്രമകാരികള്‍ അഗ്‌നിക്കിരയാക്കിയ സംഭവങ്ങളും മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നുണ്ട്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും സംഘപരിവാര്‍ മുസ്‌ലിംകള്‍ക്ക് നേരേ കൊലവിളികള്‍ നടത്തുന്നത് പോലിസിന്റെ സാന്നിധ്യത്തിലാണ് എന്നത് രാജ്യം നേരിടുന്ന ഭീകരാന്തരീക്ഷം വെളിപ്പെടുത്തുന്നതാണ്.
ഹിന്ദുത്വയുടെ കൃത്യമായ ആസൂത്രണമാണ് ഈ അക്രമങ്ങള്‍ക്ക് പിന്നിലുള്ളത് എന്നത് വ്യക്തമാണ്. അതുകൊണ്ടാണ് ഭരണകൂടം അക്രമികള്‍ക്കെതിരേ മൗനം പാലിക്കുന്നത്. ഈ അപകടകരമായ രാഷ്ട്രീയ സാഹചര്യത്തെ ജനാധിപത്യപരമായി പ്രതിരോധിക്കുക എന്നത് ഓരോ ജനാധിപത്യവിശ്വാസിയുടേയും ഉത്തരവാദിത്തമാണ്. സംഘപരിവാറിനെതിരേ ജനകീയ പ്രതിരോധം തീര്‍ക്കാന്‍ ഇന്ത്യയിലെ ജനാധിപത്യ, മതേതര വിശ്വാസികള്‍ തയ്യാറാവണമെന്ന് രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
സംയുക്ത പ്രസ്താവനയില്‍ ഒപ്പുവച്ചവര്‍
ബി ആര്‍ പി ഭാസ്‌കര്‍
കെ സച്ചിദാനന്ദന്‍
രമ്യ ഹരിദാസ് എംപി
ആനി രാജ
കെ അജിത
കെ കെ രമ എംഎല്‍എ
കെ ഇ എന്‍
സി പി ജോണ്‍
പന്ന്യന്‍ രവീന്ദ്രന്‍
ഡോ. ജെ ദേവിക
എന്‍ പി ചെക്കുട്ടി
ഡോ. രേഖ രാജ്
കെ കെ കൊച്ച്
ഡോ. സി എസ് ചന്ദ്രിക
സണ്ണി എം കപിക്കാട്
ശീതള്‍ ശ്യാം
ഡോ.എസ് പി ഉദയകുമാര്‍
റഫീഖ് അഹമ്മദ്
ആര്‍ അജയന്‍
കെ ജി ജഗദീശന്‍
കെ കെ ബാബുരാജ്
ജിയോ ബേബി
ഭാസുരേന്ദ്ര ബാബു
മൃദുല ദേവി എസ്
സി ആര്‍ നീലകണ്ഠന്‍
ഡോ. കെ ജി താര
സി കെ അബ്ദുല്‍ അസീസ്
കെ എസ് ഹരിഹരന്‍
ദിനു വെയില്‍
ആബിദ് അടിവാരം
ഗോമതി ഇടുക്കി
അനിത ശാന്തി
ശ്രീജ നെയ്യാറ്റിന്‍കര
അഡ്വ. കുക്കു ദേവകി
ഡോ. ഹരിപ്രിയ
ഡോ. ധന്യ മാധവ്
അഡ്വ. ഫാത്തിമ തഹ്ലിയ
ഡോ. സാംകുട്ടി പട്ടംകരി
ഷമീന ബീഗം
ജോളി ചിറയത്ത്
ഡോ. അമല അനി ജോണ്‍
എം സുല്‍ഫത്ത്
ലാലി പി എം
കെ കെ റൈഹാനത്ത്
അഡ്വ. കെ നന്ദിനി
അപര്‍ണ ശിവകാമി
അഡ്വ. ഭദ്രകുമാരി
തനൂജ ഭട്ടതിരി
പ്രശാന്ത് സുബ്രമഹ്ണ്യന്‍
ബിന്ദു തങ്കം കല്യാണി
അഡ്വ.സുജാത വര്‍മ്മ
ബൈജു മേരിക്കുന്ന്
മുഹമ്മദ് ഉനൈസ്