ബിജെപി വംശഹത്യാ രാഷ്ട്രീയത്തിനെതിരേ ഒരുമിച്ചുപോരാടാന്‍ സമയമായി: എസ്ഡിപിഐ ഐക്യസംഗമം
കോഴിക്കോട്: ബിജെപി വംശഹത്യാ രാഷ്ട്രീയത്തിനെതിരേ ഒരുമിച്ചുപോരാടാന്‍ സമയമായെന്ന് വിവിധ സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകര്‍ പറഞ്ഞു. വൈകുന്നേരം 4.30ന് കോഴിക്കോട് കെ പി കേശവമേനോന്‍ ഹാളില്‍ വിവിധ രാഷ്ട്രീയ, സാംസ്‌കാരിക നേതാക്കളെ പങ്കെടുപ്പിച്ച് നടത്തിയ ഐക്യസംഗമത്തിലാണ് അവര്‍ ആശയങ്ങള്‍ പങ്കുവച്ചത്. സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി ഉദ്ഘാടനം ചെയ്തു.
ഒ അബ്ദുല്ല (കോളമിസ്റ്റ്), റസ്സാഖ് പാലേരി (സംസ്ഥാന വൈസ് പ്രസിഡന്റ് വെല്‍ഫെയര്‍ പാര്‍ട്ടി), എ വാസു (സംസ്ഥാന പ്രസിഡന്റ് എസ്ഡിടിയു), കെ കെ ഫൗസിയ (ജില്ലാ പ്രസിഡന്റ് വിമന്‍ ഇന്ത്യ മൂവ്‌മെന്റ്), പി ഖാലിദ് മൂസ നദ്‌വി (ആക്ടിവിസ്റ്റ്), സി എ റഊഫ് (സംസ്ഥാന സെക്രട്ടറി, പോപുലര്‍ ഫ്രണ്ട്), സി മിസ്ഹബ് (സംസ്ഥാന കമ്മിറ്റി അംഗം, കാംപസ് ഫ്രണ്ട്), മുസ്തഫ കൊമ്മേരി, എന്‍ കെ റഷീദ് ഉമരി, പി വി ജോര്‍ജ്, ജുഗല്‍ പ്രകാശ്, കെ ജലീല്‍ സഖാഫി, ടി കെ അസീസ് മാസ്റ്റര്‍, കെ ഷെമീര്‍, റഹ്മത്ത് നെല്ലൂളി, സലിം കാരാടി, അഡ്വ.ഇ കെ മുഹമ്മദലി, എന്‍ജിനീയര്‍ എം എ സലിം, കെ വി പി ഷാജഹാന്‍, ടി പി മുഹമ്മദ്, ശ്രീജിത്ത്കുമാര്‍ പങ്കെടുത്തു.