വോട്ടര്‍ പട്ടിക അട്ടിമറിക്ക് പിന്നില്‍ സിപിഎം: രമേശ് ചെന്നിത്തല
വ്യാജ വോട്ടര്‍മാര്‍ ഒരു കാരണവശാലും വോട്ട് ചെയ്യരുത്. ഇക്കാര്യം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും. എന്ത് ചെയ്യാമെന്ന് നിയമ വിദഗ്ദരുമായി ആലോചിക്കുകയാണ്. ചെന്നിത്തല പറഞ്ഞു.
കോഴിക്കോട്: കള്ളവോട്ടുമായി ബന്ധപ്പെട്ട വോട്ടര്‍ പട്ടിക അട്ടിമറിക്ക് പിന്നില്‍ സിപിഎം ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത്തരം വോട്ടുകള്‍ നീക്കം ചെയ്യണം. ഇരട്ട വോട്ടുകാരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്നും ചെന്നിത്തല പറഞ്ഞു. ബേപ്പൂര്‍ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. പി എം നിയാസിന്റെ തിരഞ്ഞെടുപ്പ് പൊതുസമ്മേളനം ഫറോക്ക് ചുങ്കത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യാജ വോട്ടര്‍മാര്‍ ഒരു കാരണവശാലും വോട്ട് ചെയ്യരുത്. ഇക്കാര്യം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും. എന്ത് ചെയ്യാമെന്ന് നിയമ വിദഗ്ദരുമായി ആലോചിക്കുകയാണ്. ഇങ്ങനെ വോട്ട് ചേര്‍ത്ത ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് നീക്കണം. സര്‍വീസ് സംഘടനകളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. ഇങ്ങനെ വോട്ട് ചേര്‍ത്തവരില്‍ കോണ്‍ഗ്രസുകാരുണ്ടെങ്കില്‍ അവര്‍ക്കെതിരെയും നടപടി വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സ്കൂള്‍ കുട്ടികളുടെ അരി വിതരണം ഇപ്പോള്‍ നടത്തുന്നത് തിരഞ്ഞെടുപ്പ് അഴിമതിയാണ്. പിടിച്ച് വെച്ച അരിയാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്. വിഷു കിറ്റ് നേരത്തേ നല്‍കുന്നതും തിരഞ്ഞെടുപ്പ് അഴിമതിയാണെന്ന് ചെന്നിത്തല ആരോപിച്ചു.
ചടങ്ങില്‍ മണ്ഡലം യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് യു പോക്കര് അധ്യക്ഷത വഹിച്ചു.
കെപിസിസി വക്താവ് കെ സി അബു, രാജീവ് മാസ്റ്റര്‍, സ്വപ്ന ഹരീഷ്, ഡോ വനിത, ടി എം ഷാഹിദ്, പി സി അഹമ്മദ് കുട്ടി ഹാജി, കെ കെ ആലിക്കുട്ടി മാസ്റ്റര്‍, രമേശ് നമ്പിയത്ത്, പി ആസിഫ്, ബീരാന് കോയ, ബിച്ചിക്കോയ, ആദം മുല്‍സി, തസ് വീര്‍ ഹസ്സന്, കുഞ്ഞിമൊയ്തീന്‍, ഷഹീര്‍ നല്ലളം എന്നിവര്‍ സംസാരിച്ചു.