ന്യൂഡല്‍ഹി: ഡല്‍ഹിയിലെ തിലക് നഗറില്‍ 87 കാരിയായ വയോധിക ബലാത്സംഗത്തിനിരയായി. സംഭവത്തില്‍ 30കാരനായ പ്രതിയെ ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്തു. ഇയാള്‍ വയോധികയെ ബലാത്സംഗം ചെയ്ത ശേഷം മൊബൈല്‍ ഫോണുമായി ഞായറാഴ്ച രക്ഷപ്പെട്ടിരുന്നു. ഞായറാഴ്ച ഉച്ചക്ക് വയോധികയുടെ 65കാരിയായ മകള്‍ നടക്കാന്‍ പോയ സമയത്താണ് സംഭവം. ഗ്യാസ് ഏജന്‍സിയിലെ ജോലിക്കാരനെന്ന വ്യാജേന വയോധികയുടെ വീട്ടില്‍ കയറിയ പ്രതി ബലാത്സംഗം ചെയ്‌തെന്നാണ് വീട്ടുകാര്‍ പോലിസിന് മൊഴി നല്‍കിയത്.
तिलक नगर में बुजुर्ग महिला के साथ हुए दुष्कर्म के मामले को सुलझा लिया गया है। आरोपी को 16 घंटे के भीतर गिरफ्तार कर लिया गया. उसके पास से पीड़िता का मोबाइल फोन बरामद हुआ है। आरोपी पास के मोहल्ले में रहता है और सफाई का काम करता है।#DelhiPoliceUpdates@ANI@PTI_News@DCPWestDelhi pic.twitter.com/M5SZdxOelm
— Delhi Police (@DelhiPolice) February 15, 2022
പടിഞ്ഞാറന്‍ ഡല്‍ഹിയിലെ സൊസൈറ്റിയില്‍ തൂപ്പുകാരനായി ജോലി നോക്കുകയാണ് ഇയാളെന്ന് പോലിസ് പറഞ്ഞു. 16 മണിക്കൂറിനുള്ളില്‍ പ്രതിയെ പിടികൂടാന്‍ സാധിച്ചെന്നും ഇരയുടെ മൊബൈല്‍ ഫോണ്‍ ഇയാളില്‍ നിന്ന് കണ്ടെടുത്തെന്നും പോലിസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പോലിസ് പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) നിയോഗിച്ചിരുന്നു. അതേസമയം, പൊലീസ് നടപടി വൈകിപ്പിച്ചെന്നും ആദ്യം പരാതി സ്വീകരിച്ചില്ലെന്നും വൃദ്ധയുടെ കുടുംബാംഗങ്ങള്‍ ആരോപിച്ചു.