ആദിവാസി പെണ്‍കുട്ടിക്ക് പീഡനം: കോണ്‍ഗ്രസ് നേതാവ് ജോര്‍ജിനെ സസ്‌പെന്റു ചെയ്തു- മുല്ലപ്പള്ളി രാമചന്ദ്രന്‍
അന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ പാര്‍ടിയില്‍ നിന്നും എന്നന്നേക്കുമായി അദ്ദേഹത്തെ പുറത്താക്കും.കുറ്റം ചെയ്തവന്‍ എത്ര ഉന്നതനായാലും കോണ്‍ഗ്രസില്‍ അവര്‍ക്ക് സ്ഥാനമുണ്ടായിരിക്കില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി.
കൊച്ചി: വയനാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പാരാതി ഉയര്‍ന്നിരിക്കുന്ന കോണ്‍ഗ്രസ് നേതാവ് ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്നും അന്വേഷണ വിധേമായി സസ്‌പെന്റു ചെയ്തതായി മുല്ലപ്പള്ളി രാമചന്ദ്രന്‍.കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ പാര്‍ടിയില്‍ നിന്നും എന്നന്നേക്കുമായി അദ്ദേഹത്തെ പുറത്താക്കും.കുറ്റം ചെയ്തവന്‍ എത്ര ഉന്നതനായാലും കോണ്‍ഗ്രസില്‍ അവര്‍ക്ക് സ്ഥാനമുണ്ടായിരിക്കില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി.
യുഡിഎഫ് നേതാക്കളുായുള്ള സൗഹൃദം പുതുക്കുന്നതിന്റെ ഭാഗമായിട്ടാണ് രാഹുല്‍ ഗാന്ധി അവരുമായി കൂടിക്കാഴ്ച നടത്തിയതെന്നും അല്ലാതെ സീറ്റു ചര്‍ച്ചയ്ക്കായിരുന്നില്ലെന്നും ചോദ്യത്തിന് മറുപടിയായി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.സീറ്റ് ചര്‍ച്ച പിന്നീടാണ് നടക്കുക.അദ്ദേഹം ഇക്കാര്യം കൂടിക്കാഴ്ചയില്‍ വ്യക്തമാക്കിയിരുന്നു. താന്‍ മറ്റു കാര്യങ്ങള്‍ സംസാരിക്കാനല്ല.സൗഹൃദം ഉറപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരം കൂടിക്കാഴ്ച നടത്തുന്നതെന്നും രാഹുല്‍ ഗാന്ധി കൂടിക്കാഴ്ചയില്‍ പറഞ്ഞു.
അടുത്തദിവസം തന്നെ യുഡിഎഫ് യോഗം ചേര്‍ന്ന് സീറ്റ് വിഭജന കാര്യം ചര്‍ച്ച ചെയ്യും.യുഡിഎഫ് കെട്ടുറപ്പുള്ള മുന്നണിയാണ്. സീറ്റു വിഷയത്തില്‍ ഒരു തരത്തിലുള്ള അസ്വാരസ്യവും ഘടകകക്ഷികളുമായി ഉണ്ടാകില്ല.തിരഞ്ഞെടുപ്പില്‍ ദ്വിമുഖമായ വെല്ലുവിളായാണ് കോണ്‍ഗ്രസിനു മുന്നിലുള്ളത് ഒന്നാമത്തേത് ബിജെപിയും രണ്ടാമത്തേത് ഇടുതുപക്ഷവും ഇവരെ രണ്ടു കൂട്ടരെയും തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുകയെന്നതാണ് കോണ്‍ഗ്രസിന്റെയും ഐക്യജനാധിപത്യമുന്നണിയുടെയും ദൗത്യമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.അന്തരിച്ച എം ഐ ഷാനവാസിന്റെ വീട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എത്തിയത് ഷാനവാസിന്റെ കുടുംബത്തെ ആശ്വസിപ്പിക്കുന്നതിനായിരുന്നു.തികച്ചും സൗഹൃദപരമായിരുന്നു. ലോക് സഭാ തിരഞ്ഞെടുപ്പില്‍ തന്നെ സ്ഥാനാര്‍ഥിയാക്കണമെന്ന് കൂടിക്കാഴ്ചയില്‍ ഷാനവാസിന്റെ മകള്‍ ആമിന രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ചോദ്യത്തിന് മറുപടിയായി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.